2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എന്തോന്ന് അവകാശം മാഷേ!



കുട്ടികളുടെ അവകാശങ്ങള്‍

BÀ«n¡nÄ þ12 A`n{]mb kzmX{´yw

Ip«nIÄ¡v AhcpsS A`n{]mbw {]ISn¸n¡m\pff AhImiap­ണ്ട്. Ip«nIfpambn _Ôs¸« Imcy§fn AhcpsS A`n{]mb¯n\v am\yamb Øm\w \ÂIWw. Xocpam\§sfSp¡pt¼mÄ AhcpsS A`n{]mb§Ä IqSn ]cnKWn¨psIm­ണ്ട്, F¶m AhcpsS D¯aXmXv]cy¯n\v ap³Xq¡w \ÂInsIm­ണ്ട്thWw Xocpam\§fse¯nt¨cm³. ChnsSapXnÀ¶hcpsS Xmev]cy§Ä ap³hn[nIÄ F¶nhbv¡v ap³Xq¡w \ÂIm³ ]mSnÃ.


കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസ അവകാശ നിയമവുമെല്ലാം അരങ്ങുവാഴുംപോഴും,
ഇപ്പരഞ്ഞവയുടെ അവസ്ഥയെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മുതിര്‍ന്നവരുടെ അവകാശങ്ങല്‍ക്കുമേലെങ്ങാന്‍ എതവനെങ്കിലും കടന്നുകയറിയാല്‍ നാട്ടില്‍ എന്തായിരിക്കും പുകില്!
കുട്ടികള്‍ പാവം കുഞ്ഞാടുകള്‍, അനുസരണയുള്ള കുഞ്ഞാടുകള്‍!!
തീരുമാനങ്ങളെടുക്കുമ്പോള്‍ യെവന്മാരുടെ അഭിപ്രായംകൂടി പരിഗണിക്കണം പോലും!
വീട്ടിലെകാര്യം അവിടെ നിക്കട്ടെ, നീതിയും ന്യായവും അവകാശങ്ങളും എല്ലാം പഠിപ്പിക്കുന്ന വിദ്യാലയത്തിലെന്താ സ്ഥിതി?
ഒറ്റക്കാര്യം മാത്രം എടുക്കാം, സ്കൂളില്‍ യൂണിഫോം വേണമെന്ന കാര്യത്തില്‍ ഏതെങ്കിലും മാഷുക്ക് അഭിപ്രായവ്യത്യാസമുണ്ടോ?
ഉണ്ടാവാന്‍ തരമില്ല.
താന്‍ ധരിക്കേണ്ടുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ അവനോടു അഭിപ്രായം ചോദിക്കാറുണ്ടോ?
ഉന്നത പഠന രംഗത്തുവരെ യൂണിഫോം നിര്‍ബന്ധമാനെന്നിരിക്കെ, ഒരാള്‍ക്ക്‌ അയാളിഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാന്‍ ഏതു പ്രായത്തിലാണ് അവസരം ലഭിക്കുക?
അതെല്ലാം പോട്ടെ, നമ്മള്‍ മാഷന്മാര്‍ (ടീച്ചരന്മാരും) യൂണിഫോം ധരിക്കത്തിടത്തോളം കുട്ടികളെ ഇത് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ ന്യായമാണോ മാഷേ, ടീച്ചറേ?

7 അഭിപ്രായങ്ങൾ:

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

വാഴേങ്കട ചെമ്മല facebook ലൂടെ ഇങ്ങനെ പ്രതികരിച്ചു ...

വ്യക്തികളെ തടങ്കലിലിടാന്‍ മത്സരിക്കുകയാണ് നാം. അതിനു പല രൂപ ഭാവങ്ങളുന്ടെന്നുമാത്രം

dreaming guy പറഞ്ഞു...

allenki pinne...... kuttikalude ishttam nokkiyano ella karyngalum. mashekke nechathe kai veche parayan patto mashede kuttikale sarva thanthra swathanthranenne?chanakkyante arthasasthrma vayikkanam mashe....komaram vare dhanda neethiyane pulli suparsha cheydhadhe.......mashe adhyapanam ballyathil oru vazhi nadathalane....koumarathil oru angeegaram youvanathil....swathanthrim.....varamozhi kandu pidikkannathinim munpe vedhaya vedhakko padichu ponnille?hridhyastham,prayogam ennane sasthram.allande aksharavum arthavum ariyatha kuttikale pottanmarakkalalla..

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

dreaming guy,
'നിലാവ്' സന്ദര്‍ശിച്ചതിലും കരുത്തുറ്റ ഭാഷയില്‍ പ്രതികരണം രേഖപ്പെടുത്തിയതിനും നന്ദി. മലയാളം ലിപിയില്തന്നെയായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടി. ഇനി താങ്കളുടെ അഭിപ്രായങ്ങളോട് 'നിലാവി'ന്റെ പ്രതികരണം വിനയപൂര്‍വ്വം രേഖപ്പെടുത്തട്ടെ.
1 ) എന്റെ കുട്ടികള്‍ക്ക് ഞാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നുണ്ടോ എന്ന അങ്ങയുടെ ചോദ്യം- ഒരര്‍ഥത്തില്‍ ഈ ചോദ്യം മരുപടിയര്‍ഹിക്കുന്നില്ല. കാരണം, വളരെ പ്രസക്തമായ ഒരു വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇത്തരം വായടപ്പന്‍ രീതിയിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അങ്ങയേപ്പോലുള്ള പരിണത പ്രജ്ഞര്‍ക്ക് ഭൂഷണമല്ല. എങ്കിലും പറയട്ടെ തിരിച്ചറിവിലൂടെ മാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാള് ഞാന്‍.
2 ) ചാണക്യന്റെ അര്‍ത്ഥശാസ്ത്ര കാലഘട്ടത്തില്‍ കെട്ടിയിടപ്പെടെണ്ടതാണോ നമ്മുടെ ബുദ്ധിയും വിവേകവും സര്‍? മനുസ്മൃതിയിലും മറ്റും വേറെയും ചിലത് പറഞ്ഞിട്ടുണ്ട്, ചാതുര്‍വര്‍ന്യതെക്കുരിച്ചും മറ്റും. ഇങ്ങനെയുള്ള വേദങ്ങളെയും പുരാണങ്ങളെയും കാഴ്ചപ്പാടുകളുടെ അടിത്തരയാക്കണമെന്നു പറഞ്ഞാല്‍ കഷ്ടം എന്നെ പറയാനാകൂ. തിരസ്കരിക്കനമെന്നല്ല, തിരിച്ചറിവുകളെ ഉള്‍ക്കൊള്ളണം സര്‍.
3 ) അക്ഷരവും അര്‍ത്ഥവും അറിയാത്ത കുട്ടികളെ പോട്ടന്മാരാക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ്? 'ശൂദ്രമക്ഷര സംയുക്തം ദൂരത:പരിവര്‍ജിയേല്‍' എന്ന് കല്പിച്ച വേദമോ അതോ...

dreaming guy പറഞ്ഞു...

ipravasythe hindi onapareekshayude paperine kuriche enthanabiprayam?teachers parayunnu avarke nalkiyittulla hand book ane follow cheyyunnadh enne.athil koduthirikkunna narration ilude kadannu pokunna oru kutty eppozhane ezhuthanavasyamaya script swayathamakkunnath?script ariyatha oru kuttiye engane writing skill evaluate cheyyum?avan engane vayikkum?kavithayum,kathayum poorthiyakkunnathilude enthane udhesikkunnath?enthane hindi bashapadanam kondu udhesikkunnath?nerathe paranja narration adisthanamakki inganeyokke kochu kuttikalode perumarunnath cruel ane sir!!!!avante oral sheshikal evaluate cheyyunna quetions onnum kandillalo sir?enthane sir ee graphic reading? narration il graphic readinginte avasarathil board il ezhuthiya KACHHUAA polulla vakkukal chodhikkamayirunnille?

മനോജ് പൊറ്റശ്ശേരി പറഞ്ഞു...

പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല...എങ്കിലും എനിക്കിപ്പോഴും എതിരഭിപ്രായമുണ്ടു താനും...യൂണിഫോമിടേണ്ടാത്ത ദിവസം അവര്‍ ധരിക്കുന്ന വസ്ത്രത്തെ നിരീക്ഷിക്കാറുണ്ട്,അത്ഭുതം തോന്നാറുണ്ട് ചിലതു കാണുമ്പോള്‍!അമ്മയിതു കണ്ടില്ലേയെന്ന്...!"എന്റെ വീട്ടിലെ കുട്ടി" ആയിരുന്നുവെങ്കില്‍ ഇത്തരമൊരു കോപ്രായത്തിനു കൂട്ടു നില്‍ക്കുമായിരുന്നോയെന്ന്!അത്തരം വേദനകള്‍ക്ക് ഒരു ചെറിയ പരിഹാരമാണീ യൂണിഫോം എന്നു തോന്നിയിട്ടുണ്ട്,ഇക്കാലത്ത്.കുട്ടികളെ വിശ്വാസത്തിലെടുത്തു വേണം എന്തും ചെയ്യാന്‍ എന്നു മാത്രം!

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

ഭൂരിഭാഗം അച്ഛനമ്മമാരും അധ്യാപകരും കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നത് ഏറക്കുറെ ഒരുപോലെയാണ്. കുട്ടികളുടെ ഉടമകളാണ് തങ്ങള്‍ എന്ന ധാരണ ഇവരില്‍ മൂലരൂഡമാണ്. ഇതിന്റെ ഭാഗമായി കുട്ടികളെ തങ്ങളുടെ ഇങ്കിതത്തിനനുസരിച്ച് മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാക്കിമാറ്റുന്നതിനുള്ള എന്തു കടുത്ത നടപടിയും സ്വീകരിക്കപ്പെടുന്നു. വീട്ടിലും വിദ്യാലയത്തിലും ഇത് പ്രകടമാണ്. നമ്മെ ആരെങ്കിലും നിര്‍ബന്ധപൂര്‍വ്വം നിയന്ത്രിക്കുന്നത് എത്രത്തോളം നമുക്ക് സഹിഷ്ണുതയോടെ സ്വീകരിക്കാന്‍കഴിയും? ഇതേ മാനസികാവസ്ഥ കുട്ടിക്കുമുണ്ട്. എന്നാല്‍, ഭയപ്പെടുത്തി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനുസരണാ ശീലം, ഏതൊരടിച്ചേല്പിക്കലിനും കീഴ്പെടുവാന്‍ അവനെ/അവളെ പരുവപ്പെടുത്തിയിരിക്കുന്നു. ഇതുകൊണ്ടുമാത്രമല്ലേ കുട്ടി യൂനിഫോമിനെ എതിര്‍ക്കാത്തത്? 'യൂനിഫോം വേണമോ, വേണ്ടയോ' എന്ന ഒരു ചോദ്യം നിങ്ങള്‍ കുട്ടികളുടെ മുന്നിലേക്കിട്ടുനോക്കൂ. ഏതാണ്ടെല്ലാക്കുട്ടികളും ഒരേ സ്വരത്തില്‍ പറയുന്നത് 'വേണ്ടാ' എന്നുതന്നെയായിരിക്കും. കാരണം, സ്വന്തമായ ഒരു സൗന്ദര്യ സങ്കല്പം അവനുണ്ട്. ആര്‍ക്കും വേണ്ടാത്ത ഒന്നിനെ അടിച്ചേല്പിക്കുന്നതില്‍പരം ധ്വംസനം വേറെന്താണുള്ളത്?
"യൂണിഫോമിടേണ്ടാത്ത ദിവസം അവര്‍ ധരിക്കുന്ന വസ്ത്രത്തെ നിരീക്ഷിക്കാറുണ്ട്,അത്ഭുതം തോന്നാറുണ്ട് ചിലതു കാണുമ്പോള്‍!അമ്മയിതു കണ്ടില്ലേയെന്ന്...!” ഈ നിരീക്ഷണംതന്നെ ബാലിശമല്ലേ! എല്ലാം തികഞ്ഞവനായിട്ടല്ല കുട്ടി വിദ്യാലയത്തിന്റെ പടികയറിവരുന്നത്. അവനെ തികച്ചും ശാസ്ത്രീയമായി മോള്‍ഡ് ചെയ്യുന്നതിനുള്ള പ്രക്രിയകൂടി പഠനത്തിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ വസ്ത്ര സംസ്കാരവും വിദ്യാലയത്തിനുള്ളില്‍നിന്ന് രൂപപ്പെടേണ്ടതല്ലേ? അതു രൂപപ്പെടുത്താന്‍ ശ്രമിക്കാതെ യൂനിഫോം ഏര്‍പ്പെടുത്തിയാല്‍ ഈ തടവറയില്‍നിന്ന് മോചനം നേടുന്നതിനുള്ള ഏതൊരവസരത്തേയും വളരെ സമര്‍ഥമായി അവന്‍/അവള്‍ പ്രയോജനപ്പെടുത്തും. അപ്പോള്‍പിന്നെ 'അമ്മയിതു കണ്ടില്ലേ' എന്നൊന്നും ചോദിച്ചിട്ട് കാര്യമുണ്ടാവില്ല. "എന്റെ വീട്ടിലെ കുട്ടി ആയിരുന്നുവെങ്കില്‍" എന്നതിലും ഒരു ഭീഷണിയുടെ സ്വരമുണ്ട്. മറിച്ച്, "എന്റെ വീട്ടിലെ കുട്ടി ആയിരുന്നുവെങ്കില്‍" എന്ന് വിദ്യാലയത്തില്‍ വരുന്ന ഓരോ കുട്ടിയെക്കുറിച്ചും അധ്യാപകന്‍ പോസിറ്റീവായി ചിന്തിക്കുകയും കൃത്യമായ ഒരു വസ്ത്രാവബോധം രൂപപ്പെടുത്തുന്നതിന് ബോധപൂര്‍വ്വം ഇടപെടുകയും ചെയ്താല്‍ അതുണ്ടാക്കുന്ന സ്വാധീനം സമൂഹത്തില്‍തന്നെ എത്ര വലുതായിരിക്കും! 'മോശമായ' വസ്ത്രധാരണ രീതിയെ ചികിത്സിച്ചു ഭേദമാക്കാനുള്ള ഒറ്റമൂലിയാണ് യൂനിഫോമെങ്കില്‍ ഇന്നത്തെ സമൂഹം ഇക്കാര്യത്തില്‍ എത്രമാത്രം സംസ്കാര സമ്പന്നമായിരുന്നേനെ! പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും കുഴലൂരുമ്പോള്‍ വളയുന്ന വാലുപോലെ, വിദ്യാലയം വിട്ടിറങ്ങുന്ന കുട്ടിയുടെ വസ്ത്രധാരണ രീതിയും 'അയ്യേ' എന്നു പറയിക്കുന്ന തരത്തിലാണെങ്കില്‍ എന്ത് സ്വാധീനമാണ് ഈ യൂനിഫോം കുട്ടിയില്‍ ചെലുത്തുന്നത്? എങ്കില്‍പിന്നെ നമ്മള്‍ നിരത്തുന്ന ഇത്തരം ന്യായങ്ങള്‍ക്ക് എന്തു നിലനില്പാണുള്ളത്?

മനോജ് പൊറ്റശ്ശേരി പറഞ്ഞു...

മനോജ് മാഷ് എന്നെ അത്ഭുതപ്പെടുത്തുന്നു..."എന്റെ വീട്ടിലെ കുട്ടി" എന്നു ഞാനെഴുതുമ്പോള്‍ ആ inverted comma ബോധപൂര്‍വ്വം ഉപയോഗിച്ചതാണ്...ആ വ്യത്യാസമേ ഒരധ്യാപകനായ ഞാന്‍ കരുതാന്‍ പാടുള്ളൂ എന്ന സന്ദേശമെങ്കിലുമതിലുണ്ട്!കുട്ടികള്‍ വേണ്ടാ എന്നു പറയുന്നതിനെയെല്ലാം ഒഴിവാക്കാനാരംഭിക്കാനാവുമോ?എന്തായിരിക്കും സ്ഥിതി?ചെറിയ പരിഹാരമെന്ന പ്രയോഗത്തിന് ഒറ്റമൂലിയെന്നൊന്നും അര്‍ത്ഥമില്ല തന്നെ!അധ്യാപകന്റെ അവബോധസൃഷ്ടിയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍ അനവധിയുണ്ടു സമൂഹത്തില്‍...കേരളത്തില്‍ ഈയടുത്ത കാലത്ത് വ്യാപകമാക്കാനാരംഭിച്ച ഒരു വസ്ത്രധാരണസംസ്ക്കാരമുണ്ട്...അതിനെതിരേ അധ്യാപകനൊന്നിറങ്ങി നോക്കിയാലോ?ശ്രമിക്കുന്നോ?താത്വികമായി മാത്രം ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഒരു സമൂഹമാണോ ഇത്?