(പ്രിയമുള്ള വായനക്കാരെ,
ഔദ്യോഗികമായ ചില അധികച്ചുമതലകള്‍ ഏറ്റെടുക്കേണ്ടിവന്നതിനാലാണ് പുതിയ വിശേഷങ്ങളുമായി നിലാവില് കണ്ടുമുട്ടാന്‍ നാം വൈകുന്നത്, ക്ഷമിക്കുക. കൂടുതല്‍ വിശേഷങ്ങളുമായി വൈകാതെ സജീവമാകാം, സന്ദര്‍ശനം തുടരുക.)
പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഏതു നേട്ടവും അംഗീകാരവും നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കുവാനുള്ളതാണ്. ആ നിലക്ക്, ഏറ്റവും മികച്ച പി.ടി.എ .ക്ക് പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്.(സെന്‍ട്രല്‍)നു സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ നിലാവ് അഭിമാനിക്കുന്നു. ഒപ്പം ഈ വിദ്യാലയത്തെ അഭിനന്ദിക്കകൂടി ചെയ്യുന്നു.ഔദ്യോഗികമായ ചില അധികച്ചുമതലകള്‍ ഏറ്റെടുക്കേണ്ടിവന്നതിനാലാണ് പുതിയ വിശേഷങ്ങളുമായി നിലാവില് കണ്ടുമുട്ടാന്‍ നാം വൈകുന്നത്, ക്ഷമിക്കുക. കൂടുതല്‍ വിശേഷങ്ങളുമായി വൈകാതെ സജീവമാകാം, സന്ദര്‍ശനം തുടരുക.)
കൂട്ടായ്മയിലൂടെ കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞ ചരിത്രമാണ് ഈ വിദ്യാലയത്തിന്റെത്. ഇല്ലായ്മയുടെ ഒരു ഭൂതകാലം ഇതിനുണ്ടായിരുന്നു. പെരിന്തല്‍മണ്ണ ചന്തയോട് ചേര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തനം, ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കല്‍,
ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷം...
ഇങ്ങനെ നീളുന്നു ദുരിതങ്ങളുടെ പട്ടിക. ഇവിടെനിന്നു ഇതിനെ കൈ പിടിച്ചുയര്‍ത്തിയത് ജനകീയാസൂത്രണ പ്രസ്ഥാനമാണ്. ഇ.എം.എസ്. വിദ്യാഭ്യാസ കോമ്പ്ലെക്സില്‍ ഉള്‍പ്പെടുത്തി നഗരസഭ പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്കി.
തുടര്‍ന്നും നഗരസഭ വിദ്യാലയ പുരോഗതിക്കായി നിരവധി ആനുകൂല്യങ്ങള്‍ നല്കി.
എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളും പ്രാഥമിക സൌകര്യങ്ങളും വിപുലപ്പെടുത്തി.
വിദ്യാലയം ഓരോ വര്‍ഷവും പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു.
നഗര ഹൃദയങ്ങളിലെ വിദ്യാലയങ്ങളില്‍ അധികവും കുട്ടികള്‍ കുറഞ്ഞ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍, ഈ വിദ്യാലയത്തില്‍ അഡ്മിഷന് കൂടിക്കൊണ്ടിരിക്കയാണ്. പലയിടത്തും ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് പ്രീതി കൂടിവരുമ്പോഴും പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്.(സെന്‍ട്രല്‍)ല്‍ സമൂഹത്തിന്റെ നാനാ തുറകളിലും പെട്ടവരുടെ മക്കള്‍ പഠിക്കുന്നു എന്നത് മറ്റു വിദ്യാലയങ്ങള്‍ സ്വയം വിലയിരുത്തലിനു അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നു.
വിദ്യാലയ പുരോഗതി സാധ്യമാക്കുന്നതിന് രണ്ടു ഘടകങ്ങള്‍ ഇവിടെ ഒന്നുചേര്‍ന്ന് പ്രവതിക്കുന്നു- ഒന്ന്) പി.ടി.എ., രണ്ട്) പ്രധാനാധ്യാപിക.
ആ അര്‍ത്ഥത്തില്‍ പി.ടി.എ. അവാര്‍ഡിന് ഇവര്‍ എന്തുകൊണ്ടും യോഗ്യരാണ്.
മികച്ച പി.ടി.എ.കള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് പെരിന്തല്‍മണ്ണ ജി.എം.എല്‍.പി.എസ്.(സെന്‍ട്രല്‍)നെ പ്രാപ്തമാക്കിയ പ്രധാനാധ്യാപിക സതീദേവി, പി.ടി.എ. പ്രസിഡണ്ട് മണികണ്ഠന് മാസ്റര്‍, മുന്‍ പി.ടി.എ. പ്രസിഡണ്ട് കെ.ആര്.രവി, പി.ടി.എ. അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ നിലാവ് അഭിനന്ദിക്കുന്നു.
1 അഭിപ്രായം:
news kandappol abhimanam thonni.[P.T.A.yile ''T''kale evideyum paramarsichu kandilla,ponnurukkunnidathu poochakkenthu karyam ennano?]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ