2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

… പിന്നെ ഇത്രയും കാലം?

നിലാവിന്റെ പതിവു രീതിയില്‍നിന്ന് വ്യത്യസ്തമായി ഒരു പോസ്റ്റിംഗ് നടത്തുകയാണ്. കമന്റുകളുടെ മൂലയില്‍ ചര്‍ച്ച ചെയ്ത് ഇതിനെ ഒതുക്കിക്കൂട, എല്ലാ വായനക്കാരും കാണണം, പ്രതികരിക്കണം എന്ന ആഗ്രഹത്തോടെ. നിലാവിലേക്കു വന്ന ഒരു കമന്റും അതിനോടുള്ള നിലാവിന്റെ പ്രതികരണവും പ്രസിദ്ധീകരിക്കുന്നു. ഇതു വായിക്കണം, പ്രതികരണം എന്തായാലും അറിയിക്കണം.

'dreaming gay' എഴുതുന്നു-

ipravasythe hindi onapareekshayude paperine kuriche enthanabiprayam?teachers parayunnu avarke nalkiyittulla hand book ane follow cheyyunnadh enne.athil koduthirikkunna narration ilude kadannu pokunna oru kutty eppozhane ezhuthanavasyamaya script swayathamakkunnath?script ariyatha oru kuttiye engane writing skill evaluate cheyyum?avan engane vayikkum?kavithayum,kathayum poorthiyakkunnathilude enthane udhesikkunnath?enthane hindi bashapadanam kondu udhesikkunnath?nerathe paranja narration adisthanamakki inganeyokke kochu kuttikalode perumarunnath cruel ane sir!!!!avante oral sheshikal evaluate cheyyunna quetions onnum kandillalo sir?enthane sir ee graphic reading? narration il graphic readinginte avasarathil board il ezhuthiya KACHHUAA polulla vakkukal chodhikkamayirunnille?


നിലാവിന്റെ പ്രതികരണം -

പ്രിയപ്പെട്ട 'dreaming gay',

ഞാന്‍ മറുപടി പറയേണ്ടത് ആര്‍ക്കാണ്. ആരോടാണ് ഞാന്‍ സംസാരിക്കുന്നത് എന്നറിയാന്‍ ഒരു വഴിയും താങ്കളുടെ പോസ്റ്റിലില്ല. പ്രൊഫൈല്‍ പരതി. അവിടെയും തിരിച്ചറിയാനുള്ള ഘടകമൊന്നും കണ്ടില്ല. തുടര്‍ന്ന്, ആരെന്നു വ്യക്തമാക്കാതെ, ഉന്നയിക്കപ്പെടുന്ന വിഷയം എത്ര പ്രസക്തമായാലും 'നിലാവ്' പ്രതികരിക്കുന്നതല്ല. മാത്രമല്ല, അത്തരം കമന്റുകള്‍ നീക്കുകയും ചെയ്യും.

താങ്കള്‍ ഒരു രക്ഷിതാവാണെങ്കില്‍ ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും പാഠ്യപദ്ധതി നിലവില്‍ വന്ന് ഇത്രയും കാലമായിട്ടും ഇത്തരം സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വിദ്യാലയം അവസരമൊരുക്കിയില്ലേ, എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ഇനി, താങ്കള്‍ ഒരു അധ്യാപകനാണെങ്കില്‍--, ഇത്രയും കാലം പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടില്ലെ? ക്ലാസ്സ റൂമില്‍ നേരിടുന്ന ചില പ്രയാസങ്ങളാണെങ്കില്‍ ശരി. പരിഹാരം കണ്ടത്തണം. അല്ലാതെ,

  • ആഖ്യാനത്തെ ഒരു പെഡഗോജിക് ടൂളായി പ്രയോജനപ്പെടുത്തുമ്പോള്‍ ഭാഷാശേഷികളുടെ വികാസം എങ്ങനെ സാധ്യമാകുന്നു?

  • ഗ്രാഫിക് റീഡിംഗിലൂടെയും റൈറ്റിംഗിലൂടെയും എങ്ങനെ ഒരുകുട്ടിയെ എഴുത്തിലേക്കും വായനയിലേക്കും നയിക്കാം?

തുടങ്ങിയ സംശയങ്ങള്‍ ഇപ്പോഴും ഒരധ്യാപകനെ അലട്ടുന്നുവെങ്കില്‍ അവിടെ നടന്ന പരിശീലനത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചയ്യപ്പെടുന്നത്. ഇത് വായിക്കുന്ന പരിശീലകസുഹൃത്തുക്കള്‍ ആത്മ പരിശോധനക്ക് തയ്യറാകണം. അല്ല, ഇതുള്‍ക്കൊള്ളാനുള്ള അധ്യാപകന്റെ വൈമനസ്യമാണ് പ്രശ്നമെങ്കില്‍ സ്വന്തം കര്‍ത്തവ്യത്തോട് എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് ഇദ്ദേഹമെന്നത് സ്വയം വിലയിരുത്തണം, സമൂഹവും വിലയിരുത്തണം. പ്രശ്നം ഏതുതന്നെയായാലും തികഞ്ഞ അപരാധമാണെന്നു പറയാതെവയ്യ.

ഓണപ്പരീക്ഷയുടെ, 5ലെ ഹിന്ദി ചോദ്യപേപ്പര്‍ സംബന്ധിച്ച്, (ഞാന്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്നില്ല.) ചോദ്യങ്ങള്‍ അപ്പാടെ സമീപന വിരുദ്ധമായിരുന്നു എന്ന് 'നിലാവി'ന് അഭിപ്രായമില്ല. പക്ഷെ, രണ്ടു മാസം മാത്രം ഹിന്ദി ഭാഷാനുഭവം ലഭിച്ച കുട്ടിക്ക് മൗഖിക പരീക്ഷക്ക് പ്രാമുഖ്യം നല്കലായിരുന്നു ഉചിതം.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ശിക്ഷയും ശിക്ഷണവും

ടാഗോറിന്റെ വിദ്യാലയ ജീവിതം സുഖകരമായിരുന്നില്ല. നിസ്സാരമായ കുറ്റത്തിന് കടുത്ത ശിക്ഷ നല്‍കുന്ന ഒരധ്യാപകനെ കുറിച്ചുള്ള ഓര്‍മ രവീന്ദ്രനെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം ഉച്ച നേരത്ത് തന്നെ വെയിലത്ത് നിര്‍ത്തി പീഡിപ്പിച്ച ആ സ്കൂള്‍ മാസ്ടരുടെ ക്രൂരതയെപ്പറ്റി വലുതായപ്പോള്‍ അദ്ദേഹം പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. സ്കൂളിനെ അദ്ദേഹം വെറുത്തു. രോഗം വന്നാല്‍ സ്കൂളില്‍ പോകാതെ കഴിക്കാമല്ലോ എന്ന് ചിന്തിച്ച് രവീന്ദ്രന്‍ പനി വരാന്‍ വേ
ണ്ടി തന്റെ ഷുവിനകത്തു വെള്ളം നിറക്കാരുണ്ടായിരുന്നത്രേ!
വിദ്യാലയത്തില്‍നിന്നു അച്ഛന്‍ ജവീന്ദ്രനെ വിടുവിച്ച് പ്രത്യേകം ഗുരുവിന്റെ അടുക്കലാക്കിയെന്നു ചരിത്രം.
ഈ സംഭവം നമ്മെ എന്തെല്ലാം ചിന്തിപ്പിക്കുന്നു?
ദണ്ഡം അറിവിന്റെ നിര്മാത്തിനപ്പുറം വിദ്യാഭ്യാസത്തോടും വ്യവസ്ഥിതിയോടുതന്നെയും വെ
റുപ്പല്ലേ ഉളവാക്കുന്നത്?ഇങ്ങനെ ചിന്തിച്ചാല്‍ നാം, അധ്യാപകര്‍ എത്ര കുട്ടികളെ വിദ്യാലയത്തില്‍നിന്നും വിദ്യാഭ്യാസതില്‍നിന്നും പടിയിറക്കിയിട്ടുണ്ടാവാം! എത്ര ക്രിമിനലുകളെ സൃഷ്ടിച്ചിട്ടുണ്ടാകാം! തന്‍റെ മുന്നിലിരിക്കുന്ന കുട്ടി എഴുതാതെയും പഠിക്കാതെയും വന്നാല്‍ നാം മെനഞ്ഞെടുത്ത കാരണം 'അനുസരനകേടെ'ന്നും 'ധിക്കാര'മെന്നും ഒക്കെയായിരുന്നില്ലേ?
സ്വന്തം വീട്ടില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍, ഇരയാകുന്നവര്‍, രോഗാതുരരായ മാ
താ-പിതാക്കളെ ശുശ്രൂഷിക്കുന്നവര്‍ തുടങ്ങി നാനാ വിധത്തിലുള്ള യാതനകള്‍ അനുഭവിക്കുന്ന കുട്ടികളെ അടുത്തറിയാനും അവരുടെ നോവാറ്റുവാനും നമുക്ക് കഴിയാതെ പോയോ?

എങ്കില്‍, ശരിയുടെ പാതയിലേക്ക് തിരിയാന്‍ ഇനിയും കഴിയുമെന്ന് ചിലരെയെങ്കിലും ഒര്മപ്പെടുത്തുവാനും, തിരിച്ചറിഞ്ഞു മുന്നേരുന്നവര്‍ക്ക് കരുത്തേകുവാനും ഉതകുന്നതായിരുന്നു മലപ്പുറം ജില്ലയില്‍ 2011 ആഗസ്ത് 20 നു നടന്ന എല്‍.പി, യു.പി ഏകദിന പരിശീലനം. 'കുട്ടിയെ അറിയാന്‍' എന്ന് നാമകരണം ചെയ്ത പരിശീലനത്തിലെ പ്രധാനപ്പെട്ട ഒരു സെഷനും ഇതുതന്നെയ്യായിരുന്നു. പെരിന്തല്‍മണ്ണ BRC പരിധിയില്‍ എല്‍.പി. വിഭാഗത്തില്‍ പരിശീലനം ആരംഭിച്ചത് ഓരോ
അധ്യാപികയും ഒരു ഫോര്‍മാറ്റ് പൂരിപ്പിച്ചുകൊണ്ടാണ്.
ഇതു അവരെ ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. . ഫോര്‍മാറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍ നല്‍കിയത്.
ഒന്നാം ഭാഗം- ക്ലാസില്‍ എത്ര കുട്ടികളുണ്ട്, ആണ്‍/പെണ്‍ എന്നിങ്ങനെ സാധാരണ മട്ടിലുള്ള ചോദ്യങ്ങളാണെങ്കില്‍
രണ്ടാഭാഗം - കൂളിവേലക്കാരുടെ മക്കള്‍ എത്ര പേരുണ്ട്, അനാഥത്വം അനുഭവിക്കുന്ന എത്ര കുട്ടികളുണ്ട്, വീട്ടില്‍ പഠനാന്തരീക്ഷം ഇല്ലാത്ത എത്ര കുട്ടികളുണ്ട്, കാതലായ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന എത്ര പേരുണ്ട്, എത്ര കുട്ടികളുടെ രക്ഷിതാക്കളെ നിങ്ങള്ക്ക് നേരിട്ടറിയാം തുടങ്ങിയ വിവരങ്ങളോടൊപ്പം അത്തരം കുട്ടികളുടെ പേരുകൂടി എഴുതുവാനുള്ളതായിരുന്നു. ഈ ഭാഗത്തെത്തിയപ്പോള്‍ ഓരോരുത്തരും കുട്ടിയെ അറിയുന്നതില്‍ തനിക്കുള്ള പരിമിതികള്‍ തിരിച്ചറിയുകയായിരുന്നു.
അവിടെ നിന്നും വളര്‍ന്ന സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ സെഷന്‍ മുന്നോട്ടുവച്ച ആശയവും മനോഭാവവും ഏറ്റെടുത്തുകൊണ്ടാണ് ഓരോരുത്തരും വിദ്യാലയത്തിലേക്ക്‌ മടങ്ങിയത്.

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

എന്തോന്ന് അവകാശം മാഷേ!



കുട്ടികളുടെ അവകാശങ്ങള്‍

BÀ«n¡nÄ þ12 A`n{]mb kzmX{´yw

Ip«nIÄ¡v AhcpsS A`n{]mbw {]ISn¸n¡m\pff AhImiap­ണ്ട്. Ip«nIfpambn _Ôs¸« Imcy§fn AhcpsS A`n{]mb¯n\v am\yamb Øm\w \ÂIWw. Xocpam\§sfSp¡pt¼mÄ AhcpsS A`n{]mb§Ä IqSn ]cnKWn¨psIm­ണ്ട്, F¶m AhcpsS D¯aXmXv]cy¯n\v ap³Xq¡w \ÂInsIm­ണ്ട്thWw Xocpam\§fse¯nt¨cm³. ChnsSapXnÀ¶hcpsS Xmev]cy§Ä ap³hn[nIÄ F¶nhbv¡v ap³Xq¡w \ÂIm³ ]mSnÃ.


കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസ അവകാശ നിയമവുമെല്ലാം അരങ്ങുവാഴുംപോഴും,
ഇപ്പരഞ്ഞവയുടെ അവസ്ഥയെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മുതിര്‍ന്നവരുടെ അവകാശങ്ങല്‍ക്കുമേലെങ്ങാന്‍ എതവനെങ്കിലും കടന്നുകയറിയാല്‍ നാട്ടില്‍ എന്തായിരിക്കും പുകില്!
കുട്ടികള്‍ പാവം കുഞ്ഞാടുകള്‍, അനുസരണയുള്ള കുഞ്ഞാടുകള്‍!!
തീരുമാനങ്ങളെടുക്കുമ്പോള്‍ യെവന്മാരുടെ അഭിപ്രായംകൂടി പരിഗണിക്കണം പോലും!
വീട്ടിലെകാര്യം അവിടെ നിക്കട്ടെ, നീതിയും ന്യായവും അവകാശങ്ങളും എല്ലാം പഠിപ്പിക്കുന്ന വിദ്യാലയത്തിലെന്താ സ്ഥിതി?
ഒറ്റക്കാര്യം മാത്രം എടുക്കാം, സ്കൂളില്‍ യൂണിഫോം വേണമെന്ന കാര്യത്തില്‍ ഏതെങ്കിലും മാഷുക്ക് അഭിപ്രായവ്യത്യാസമുണ്ടോ?
ഉണ്ടാവാന്‍ തരമില്ല.
താന്‍ ധരിക്കേണ്ടുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ അവനോടു അഭിപ്രായം ചോദിക്കാറുണ്ടോ?
ഉന്നത പഠന രംഗത്തുവരെ യൂണിഫോം നിര്‍ബന്ധമാനെന്നിരിക്കെ, ഒരാള്‍ക്ക്‌ അയാളിഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാന്‍ ഏതു പ്രായത്തിലാണ് അവസരം ലഭിക്കുക?
അതെല്ലാം പോട്ടെ, നമ്മള്‍ മാഷന്മാര്‍ (ടീച്ചരന്മാരും) യൂണിഫോം ധരിക്കത്തിടത്തോളം കുട്ടികളെ ഇത് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ ന്യായമാണോ മാഷേ, ടീച്ചറേ?

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ചരിത്രാന്വേഷണം : പെരുവള്ളൂര്‍ പെരുമയിലേക്ക്

ചരിത്രത്തെ പുസ്തകത്താളുകളില്‍നിന്ന് വായിച്ചറിയുന്നതിനപ്പുറം കണ്ടും തൊട്ടും അറിയാന്‍ നിരവധി അവസരങ്ങള്‍ ഒരുക്കാനാകും. പിന്നിടുന്ന ഓരോ നിമിഷത്തിലും ചരിത്രമുണ്ട്. ഇവയില്‍നിന്ന് ചരിത്രത്തെ തിരിച്ചറിഞ്ഞ് കണ്ടെടുക്കുക എന്നതാണ് ചരിത്രാന്വേഷണം. ആ അര്‍ഥത്തില്‍ വിദ്യാലയത്തില്‍ ഏറെ സാധ്യതയുള്ളതും കൗതുകമുണര്‍ത്തുന്നതുമായ ചരിത്രാന്വേഷണ പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ ജി.എച്ച്.എസ്.എസ്. തുടങ്ങിവച്ചിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനം മറ്റൊരു വിദ്യാലയം നടത്തിയത് 'നിലാവ്' നേരത്തേ പങ്കുവച്ചിരുന്നു‍.

ലാബ് ശാക്തീകരണത്തിന്‍ എരവിമംഗലം മാതൃക...

എന്ന പേരില്‍(2011 ജൂണ്‍ 21 ചൊവ്വ)

പെരുവള്ളൂരിന്റെ അനുഭവം,
ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇവിടെ പ്രസിദ്ധീകരിക്കുന്നു. മറ്റുവിദ്യാലയങ്ങള്‍ക്ക് ഇത് മാതൃകയാക്കനാകുമെന്ന പ്രതീക്ഷയോടെ...


പഴമയുടെ ജാലകം തുറന്നു; കുട്ടിക്കണ്ണില്‍ കൗതുകം


തിരൂരങ്ങാടി : കാണുന്നതൊക്കെയും പഴമയുടെ നേര്‍ചിത്രങ്ങള്‍ . അടുത്തറിയുമ്പോള്‍ തെളിയുന്നത് വിസ്മൃതിയിലാണ്ട ചരിത്രം. തങ്ങളുടെ മുന്നിലുള്ളത് നൂറ്റാണ്ടുകളുടെ ശേഷിപ്പുകളാണെന്നറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ ആശ്ചര്യത്തിളക്കം. 200 വര്‍ഷം പഴക്കമുള്ള ജാതകം മുതല്‍ 1892-ല്‍ പോസ്റ്റല്‍ വകുപ്പിന്റെ സീല്‍പതിച്ച കത്തുവരെയുള്ള രേഖകള്‍ , മെതിയടി മുതല്‍ ഉറിവരെയുള്ള വീട്ടുപകരണങ്ങള്‍ , വെള്ളിക്കോല്‍ മുതലുള്ള അളവുതൂക്ക ഉപകരണങ്ങള്‍ , വെള്ളമെടുക്കുന്ന ഏത്തക്കൊട്ട മുതല്‍ നിലമുഴുന്ന കലപ്പവരെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ... പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ പുരാവസ്തു-ചരിത്ര രേഖാപ്രദര്‍ശനം പുതുതലമുറക്ക് നൂറ്റാണ്ടുകളുടെ ചരിത്രമാണ് പകര്‍ന്നത്. ഹെറിറ്റേജ് ക്ലബ്ബുകളുടെ രേഖാ സര്‍വെയുടെയും സ്വകാര്യരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു പുരാവസ്തു-രേഖാ പ്രദര്‍ശനം. പരുവള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുറമെ ചേറൂര്‍ യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , കേരളാ പുരാവസ്തു വകുപ്പ്, പുരാരേഖാ വകുപ്പ് എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പഠനത്തിരക്കിനിടെ ലഭിച്ച ഒഴിവുസമയം പ്രയോജനപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ പുരാവസ്തുക്കളും ചരിത്രരേഖകളും കണ്ടെത്തിയത്. ഹെറിറ്റേജ് ക്ലബ്ബുകളുടെ മേല്‍നോട്ടത്തില്‍ ചരിത്ര പൈതൃക സംരക്ഷണത്തിന് പുരാരേഖ വകുപ്പാണ് അവസരമൊരുക്കിയത്. ഇതിന്റെ ഭാഗമായി പുരാരേഖാ സംരക്ഷണ ക്ലിനിക്കും ഒരുക്കിയിരുന്നു. ശാസ്ത്രീയരീതിയില്‍ രേഖകള്‍ സംരക്ഷിക്കുന്നതെങ്ങിനെയെന്ന് ഇവിടെ വിവരിച്ചു. 100 വര്‍ഷത്തിലേറെ ഇത്തരത്തില്‍ കേടുവരാതെ സംരക്ഷിക്കാനാവുമെന്ന് പുരാരേഖാ ഡയറക്ടര്‍ ജെ റെജികുമാര്‍ പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കാണാനെത്തി.