ടാഗോറിന്റെ വിദ്യാലയ ജീവിതം സുഖകരമായിരുന്നില്ല. നിസ്സാരമായ കുറ്റത്തിന് കടുത്ത ശിക്ഷ നല്‍കുന്ന ഒരധ്യാപകനെ കുറിച്ചുള്ള ഓര്‍മ രവീന്ദ്രനെ വേദനിപ്പിച്ചിരുന്നു. ഒരു ദിവസം ഉച്ച നേരത്ത് തന്നെ വെയിലത്ത് നിര്‍ത്തി പീഡിപ്പിച്ച ആ സ്കൂള്‍ മാസ്ടരുടെ ക്രൂരതയെപ്പറ്റി വലുതായപ്പോള്‍ അദ്ദേഹം പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. സ്കൂളിനെ അദ്ദേഹം വെറുത്തു. രോഗം വന്നാല്‍ സ്കൂളില്‍ പോകാതെ കഴിക്കാമല്ലോ എന്ന് ചിന്തിച്ച് രവീന്ദ്രന്‍ പനി വരാന്‍ വേ
ണ്ടി തന്റെ ഷുവിനകത്തു വെള്ളം നിറക്കാരുണ്ടായിരുന്നത്രേ!
വിദ്യാലയത്തില്‍നിന്നു അച്ഛന്‍ ജവീന്ദ്രനെ വിടുവിച്ച് പ്രത്യേകം ഗുരുവിന്റെ അടുക്കലാക്കിയെന്നു ചരിത്രം.
ഈ സംഭവം നമ്മെ എന്തെല്ലാം ചിന്തിപ്പിക്കുന്നു?
ദണ്ഡം അറിവിന്റെ നിര്‍മാണത്തിനപ്പുറം വിദ്യാഭ്യാസത്തോടും വ്യവസ്ഥിതിയോടുതന്നെയും വെ
റുപ്പല്ലേ ഉളവാക്കുന്നത്?ഇങ്ങനെ ചിന്തിച്ചാല്‍ നാം, അധ്യാപകര്‍ എത്ര കുട്ടികളെ വിദ്യാലയത്തില്‍നിന്നും വിദ്യാഭ്യാസതില്‍നിന്നും പടിയിറക്കിയിട്ടുണ്ടാവാം! എത്ര ക്രിമിനലുകളെ സൃഷ്ടിച്ചിട്ടുണ്ടാകാം! തന്‍റെ മുന്നിലിരിക്കുന്ന കുട്ടി എഴുതാതെയും പഠിക്കാതെയും വന്നാല്‍ നാം മെനഞ്ഞെടുത്ത കാരണം 'അനുസരനകേടെ'ന്നും 'ധിക്കാര'മെന്നും ഒക്കെയായിരുന്നില്ലേ?സ്വന്തം വീട്ടില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍, ഇരയാകുന്നവര്‍, രോഗാതുരരായ മാ
താ-പിതാക്കളെ ശുശ്രൂഷിക്കുന്നവര്‍ തുടങ്ങി നാനാ വിധത്തിലുള്ള യാതനകള്‍ അനുഭവിക്കുന്ന കുട്ടികളെ അടുത്തറിയാനും അവരുടെ നോവാറ്റുവാനും നമുക്ക് കഴിയാതെ പോയോ?എങ്കില്‍, ശരിയുടെ പാതയിലേക്ക് തിരിയാന്‍ ഇനിയും കഴിയുമെന്ന് ചിലരെയെങ്കിലും ഒര്മപ്പെടുത്തുവാനും, തിരിച്ചറിഞ്ഞു മുന്നേരുന്നവര്‍ക്ക് കരുത്തേകുവാനും ഉതകുന്നതായിരുന്നു മലപ്പുറം ജില്ലയില്‍ 2011 ആഗസ്ത് 20 നു നടന്ന എല്‍.പി, യു.പി ഏകദിന പരിശീലനം. 'കുട്ടിയെ അറിയാന്‍' എന്ന് നാമകരണം ചെയ്ത പരിശീലനത്തിലെ പ്രധാനപ്പെട്ട ഒരു സെഷനും ഇതുതന്നെയ്യായിരുന്നു. പെരിന്തല്‍മണ്ണ BRC പരിധിയില്‍ എല്‍.പി. വിഭാഗത്തില്‍ പരിശീലനം ആരംഭിച്ചത് ഓരോ
അധ്യാപികയും ഒരു ഫോര്‍മാറ്റ് പൂരിപ്പിച്ചുകൊണ്ടാണ്.
ഇതു അവരെ ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. . ഫോര്‍മാറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍ നല്‍കിയത്.
ഒന്നാം ഭാഗം- ക്ലാസില്‍ എത്ര കുട്ടികളുണ്ട്, ആണ്‍/പെണ്‍ എന്നിങ്ങനെ സാധാരണ മട്ടിലുള്ള ചോദ്യങ്ങളാണെങ്കില്‍
രണ്ടാഭാഗം - കൂളിവേലക്കാരുടെ മക്കള്‍ എത്ര പേരുണ്ട്, അനാഥത്വം അനുഭവിക്കുന്ന എത്ര കുട്ടികളുണ്ട്, വീട്ടില്‍ പഠനാന്തരീക്ഷം ഇല്ലാത്ത എത്ര കുട്ടികളുണ്ട്, കാതലായ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന എത്ര പേരുണ്ട്, എത്ര കുട്ടികളുടെ രക്ഷിതാക്കളെ നിങ്ങള്ക്ക് നേരിട്ടറിയാം തുടങ്ങിയ വിവരങ്ങളോടൊപ്പം അത്തരം കുട്ടികളുടെ പേരുകൂടി എഴുതുവാനുള്ളതായിരുന്നു. ഈ ഭാഗത്തെത്തിയപ്പോള്‍ ഓരോരുത്തരും കുട്ടിയെ അറിയുന്നതില്‍ തനിക്കുള്ള പരിമിതികള്‍ തിരിച്ചറിയുകയായിരുന്നു.
അവിടെ നിന്നും വളര്‍ന്ന സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ സെഷന്‍ മുന്നോട്ടുവച്ച ആശയവും മനോഭാവവും ഏറ്റെടുത്തുകൊണ്ടാണ് ഓരോരുത്തരും വിദ്യാലയത്തിലേക്ക് മടങ്ങിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ