2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

… പിന്നെ ഇത്രയും കാലം?

നിലാവിന്റെ പതിവു രീതിയില്‍നിന്ന് വ്യത്യസ്തമായി ഒരു പോസ്റ്റിംഗ് നടത്തുകയാണ്. കമന്റുകളുടെ മൂലയില്‍ ചര്‍ച്ച ചെയ്ത് ഇതിനെ ഒതുക്കിക്കൂട, എല്ലാ വായനക്കാരും കാണണം, പ്രതികരിക്കണം എന്ന ആഗ്രഹത്തോടെ. നിലാവിലേക്കു വന്ന ഒരു കമന്റും അതിനോടുള്ള നിലാവിന്റെ പ്രതികരണവും പ്രസിദ്ധീകരിക്കുന്നു. ഇതു വായിക്കണം, പ്രതികരണം എന്തായാലും അറിയിക്കണം.

'dreaming gay' എഴുതുന്നു-

ipravasythe hindi onapareekshayude paperine kuriche enthanabiprayam?teachers parayunnu avarke nalkiyittulla hand book ane follow cheyyunnadh enne.athil koduthirikkunna narration ilude kadannu pokunna oru kutty eppozhane ezhuthanavasyamaya script swayathamakkunnath?script ariyatha oru kuttiye engane writing skill evaluate cheyyum?avan engane vayikkum?kavithayum,kathayum poorthiyakkunnathilude enthane udhesikkunnath?enthane hindi bashapadanam kondu udhesikkunnath?nerathe paranja narration adisthanamakki inganeyokke kochu kuttikalode perumarunnath cruel ane sir!!!!avante oral sheshikal evaluate cheyyunna quetions onnum kandillalo sir?enthane sir ee graphic reading? narration il graphic readinginte avasarathil board il ezhuthiya KACHHUAA polulla vakkukal chodhikkamayirunnille?


നിലാവിന്റെ പ്രതികരണം -

പ്രിയപ്പെട്ട 'dreaming gay',

ഞാന്‍ മറുപടി പറയേണ്ടത് ആര്‍ക്കാണ്. ആരോടാണ് ഞാന്‍ സംസാരിക്കുന്നത് എന്നറിയാന്‍ ഒരു വഴിയും താങ്കളുടെ പോസ്റ്റിലില്ല. പ്രൊഫൈല്‍ പരതി. അവിടെയും തിരിച്ചറിയാനുള്ള ഘടകമൊന്നും കണ്ടില്ല. തുടര്‍ന്ന്, ആരെന്നു വ്യക്തമാക്കാതെ, ഉന്നയിക്കപ്പെടുന്ന വിഷയം എത്ര പ്രസക്തമായാലും 'നിലാവ്' പ്രതികരിക്കുന്നതല്ല. മാത്രമല്ല, അത്തരം കമന്റുകള്‍ നീക്കുകയും ചെയ്യും.

താങ്കള്‍ ഒരു രക്ഷിതാവാണെങ്കില്‍ ഇവിടെ ഉന്നയിച്ച സംശയങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും പാഠ്യപദ്ധതി നിലവില്‍ വന്ന് ഇത്രയും കാലമായിട്ടും ഇത്തരം സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വിദ്യാലയം അവസരമൊരുക്കിയില്ലേ, എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ഇനി, താങ്കള്‍ ഒരു അധ്യാപകനാണെങ്കില്‍--, ഇത്രയും കാലം പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടില്ലെ? ക്ലാസ്സ റൂമില്‍ നേരിടുന്ന ചില പ്രയാസങ്ങളാണെങ്കില്‍ ശരി. പരിഹാരം കണ്ടത്തണം. അല്ലാതെ,

  • ആഖ്യാനത്തെ ഒരു പെഡഗോജിക് ടൂളായി പ്രയോജനപ്പെടുത്തുമ്പോള്‍ ഭാഷാശേഷികളുടെ വികാസം എങ്ങനെ സാധ്യമാകുന്നു?

  • ഗ്രാഫിക് റീഡിംഗിലൂടെയും റൈറ്റിംഗിലൂടെയും എങ്ങനെ ഒരുകുട്ടിയെ എഴുത്തിലേക്കും വായനയിലേക്കും നയിക്കാം?

തുടങ്ങിയ സംശയങ്ങള്‍ ഇപ്പോഴും ഒരധ്യാപകനെ അലട്ടുന്നുവെങ്കില്‍ അവിടെ നടന്ന പരിശീലനത്തിന്റെ വിശ്വാസ്യതയാണ് ചോദ്യം ചയ്യപ്പെടുന്നത്. ഇത് വായിക്കുന്ന പരിശീലകസുഹൃത്തുക്കള്‍ ആത്മ പരിശോധനക്ക് തയ്യറാകണം. അല്ല, ഇതുള്‍ക്കൊള്ളാനുള്ള അധ്യാപകന്റെ വൈമനസ്യമാണ് പ്രശ്നമെങ്കില്‍ സ്വന്തം കര്‍ത്തവ്യത്തോട് എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് ഇദ്ദേഹമെന്നത് സ്വയം വിലയിരുത്തണം, സമൂഹവും വിലയിരുത്തണം. പ്രശ്നം ഏതുതന്നെയായാലും തികഞ്ഞ അപരാധമാണെന്നു പറയാതെവയ്യ.

ഓണപ്പരീക്ഷയുടെ, 5ലെ ഹിന്ദി ചോദ്യപേപ്പര്‍ സംബന്ധിച്ച്, (ഞാന്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ പങ്കാളിയായിരുന്നില്ല.) ചോദ്യങ്ങള്‍ അപ്പാടെ സമീപന വിരുദ്ധമായിരുന്നു എന്ന് 'നിലാവി'ന് അഭിപ്രായമില്ല. പക്ഷെ, രണ്ടു മാസം മാത്രം ഹിന്ദി ഭാഷാനുഭവം ലഭിച്ച കുട്ടിക്ക് മൗഖിക പരീക്ഷക്ക് പ്രാമുഖ്യം നല്കലായിരുന്നു ഉചിതം.

4 അഭിപ്രായങ്ങൾ:

dreaming guy പറഞ്ഞു...

chodhya karthave arennallatha prasanam(either parent or a teacher).ith oru vidhyalayathinte mathramo rakshithavinte mathramo prasaavumalla.....keralathinte podhu vidhyalayangalude motham prasanamane.ningal oru hithaparisodhanake sramikku....appozhariyam..sir.oru karyamenkilum srdhichallo!!!! thanks (oral evaluation...basha arjikkanullathalle?athinu kutti kelkkande....avante munnil innathe jeevithasahacharyangalil kelkanum prayogikkanum theerthum avasaramillatha HINDI poloru basha kondanee abyasam ennu koodi orkanam..sir(english kalikalil koodi kadannu varunnunde).ee pada pusthkam undakkiyavare salute cheyyanam sir..ningal ithil oru scholar anenkil 5 th standardil kelkanum prayanumulla avasarangal sristikkunna lessons mathram orukkanam.kathayezhuthum kavithayezhuthum avide nikatte...5 varsham bakki kidakkunnundallo....sargasheshi pareekshikkan!!!!pinne ente postukal neekkam cheyyanamennilla....ini post idunnilla.......higher educATIONTE qustion bankum oru varsham munpe web il koduthal joli kooduthal jorayi(I D YUm PASSWORDUM ULPPEDE).angane pavapettavarude kuttikal veendum pinnotte pinnotte poykolum.ee nade brain drain vanne nasicholum...appozhum sidhandhangalonnum kaividaruthe...

vallathoru lokam....vallathoru kalam
bye
with love
dreaming guy

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

നിലാവിന്‍റെ വാതിലുകള്‍ ആര്‍ക്കു മുന്നിലും അടക്കുകയില്ല. പക്ഷെ നാം നടത്തുന്ന ചര്‍ച്ചകള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സുതാര്യത ആവശ്യമാണ്‌. കടന്നു വരുന്നവര്‍ മുഖം മറച്ചവരാകരുതെന്നു നിര്‍ബന്ധമുണ്ട്, പ്രത്യേകിച്ചും ചര്‍ച്ച ചെയ്യുന്നത് പ്രസക്തമായ വിഷയങ്ങള്‍ ആകുമ്പോള്‍. ആരോടാണ് സംസാരിക്കുന്നതെന്നത് പ്രസക്തം തന്നെയാണ്. അധ്യാപകരോടും രക്ഷിതാക്കളോടും കുട്ടികളോടും സംസാരിക്കേണ്ടത് ഒരുപോലെയല്ല. ഒരു ബി.ആര്‍.സി.പരിശീലകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലക്ക് തികഞ്ഞ സംയമനത്തോടെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കവുമാണ്. അഞ്ചാം ക്ലാസ്സിലെ പുസ്തകത്തിന്‌ പരിമിതികള്‍ ഉണ്ട്, എന്നാല്‍ ഇത്തരത്തില്‍ മുഴുവന്‍ സാധ്യതകളെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു അഭിപ്രായ പ്രകടനം ആദ്യമായാണ്‌ ശ്രദ്ധയില്‍ പെടുന്നത്. അതുകൊണ്ടുതന്നെ ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അവധിക്കാല അധ്യാപക ശാക്തീകരണത്തിന്റെ മുന്നോടിയായി കോഴിക്കോടുവച്ച് എസ്.ആര്‍.ജി. പരിശീലനം നടന്നപ്പോള്‍ പ്രോവിഡന്‍സ് സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെഷന്‍ നടന്നിരുന്നു. (പേരുകേട്ട് ഞെട്ടണ്ട,കോഴിക്കോട്ടെ മത്സ്യ തൊഴിലാളികളുടെയടക്കം മക്കള്‍ പഠിക്കുന്ന ഒരു പൊതു വിദ്യാലയമാണിത്) അന്ന് അവിടെ വച്ച് എസ്.ആര്‍.ജി. അംഗങ്ങള്‍ ഈ കുട്ടികളുമായി ഹിന്ദിയില്‍ സംവദിച്ച അനുഭവത്തിന്റെ ആത്മവിശ്വാസവും കരുത്തുമായാണ് കഴിഞ്ഞ വര്‍ഷം അധ്യാപക ശാക്തീകരണം നടന്നത്. ഈ സംവാദത്തിന്റെ വീഡിയോ ദൃശ്യവും പ്രദര്‍ശിപ്പിച്ചിരുന്നു. പാഠയ പദ്ധധിയെയും പാഠപുസ്തകത്തെയും ഈ വിദ്യാലയത്തിലെ സുനിത ടീച്ചര്‍ വിശ്വാസത്തിലെടുത്ത്‌ ക്ലാസ്സ്‌ നയിച്ചതിലൂടെയാണ് കുട്ടികള്‍ ഈ ശേഷിയിലെത്തിയത്. ഈ വിദ്യാലയത്തില്‍ പോയി ആറാം ക്ലാസ്സിലെ കുട്ടികളുമായി പൂര്‍ണമായും ഹിന്ദിയില്‍ ഒരു പിരീഡ് ഞങ്ങള്‍ മൂന്നുനാലുപേര്‍ സംവദിച്ചു. ഇതും ഹൃദ്യമായ ഒരനുഭവമായിരുന്നു. ഇത്തരത്തില്‍ പല-പല അനുഭവങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാലയം സന്ദര്‍ശിക്കുന്ന പരിശീലകര്‍ക്കും പറയാനുണ്ട്. എന്നിരിക്കെ, ഇതിനെയെല്ലാം തമസ്കരിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സ്വാഭാവികമായും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേദനയുണ്ടാകും.
HB/TB യ്ക്ക് പരിമിതികള്‍ ഉണ്ട്.ഇതില്‍ പ്രധാനപ്പെട്ടതാണ് ഒരിക്കല്‍ വരുന്ന വാക്കുകള്‍, അക്ഷരങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയ്ക്ക് പുനരനുഭവങ്ങള്‍ കുറവാണ് എന്നത്. ഇതിനെ മറികടക്കാനുള്ള ചില പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം അധ്യാപക ശാക്തീകരണത്തില്‍ ആസൂത്രണം ചെയ്തുവെങ്കിലും നാം വേണ്ടത്ര മുന്നോട്ടു കൊണ്ടുപോയില്ല. കൂടുതല്‍ കരുത്തോടെ ഈ പ്രവത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുവാന്‍ അധ്യാപക സമൂഹം മുന്നോട്ടു വരികയാണു വേണ്ടത്. അല്ലാതെ, സമീപനത്തെ ചവുട്ടിതാഴ്തുകയല്ല.
അനുഭവ സമ്പന്നരായ അധ്യാപകര്‍, പരിശീലകര്‍ എന്നിവര്‍ക്ക് ഈ വിഷയത്തില്‍ ചിലത് പങ്കുവയ്ക്കുവാനുണ്ടാകും. നിലാവത് പ്രതീക്ഷിക്കുന്നു.

Uppumanga പറഞ്ഞു...

HO....nilavinithra choodo?[nilavulla rathriyil thurannitta jalakathinarikil aduthaduthu irunnu manthrikkumbozhanu kaaryangal kooduthal sariyyayi kelkkuvan kazhiyuka...''AAN FRANK'']athukondu jaalakam orikkalum adakkaruthe...Pinne samsayam swaabhavikam.athil aathmaarthathayude oru minnalattam kanunnu.enthu cheythittum pratheekshikkunna nilavarathil rthathathilulla niraasa.enthenkilum vazhikal thurannu kittatha avastha.[athu aarude kuttam kondayalum]thankalude anubhava vivaranam nannayi. athupole ,ee vishayathil arivullavarude abhiprayangalkkayi kathirikkunnu.

drkaladharantp പറഞ്ഞു...

ബ്ലോഗ്‌ കാണാമറയത്താനെങ്കിലും വ്യക്തിത്വം വേണം
ഊമ എഴുത്തു കാരെ കുറിച്ച് ഒരു മാന്യന്‍ ഒരു ബ്ലോഗില്‍ എഴുതിയിരുന്നു
പേരും വിലാസവും ഇല്ലാത്തവരെ അവഗണിക്കുക