2011, ജൂൺ 18, ശനിയാഴ്‌ച

പ്രതികരിക്കുക

യുപി സ്കൂള്‍ അപ്ഗ്രേഡ്ചെയ്യുന്നത് അട്ടിമറിച്ചു
Posted on: 17-Jun-2011 01:15 AM
വണ്ടൂര്‍ : എട്ട് പതിറ്റാണ്ടായി അഞ്ചച്ചവടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നത് കാത്തിരുന്നവരുടെ സ്വപ്നം വെറുതെയായി. ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വാശ്രയ വിദ്യാഭ്യാസലോബികള്‍ രംഗത്തുണ്ടായിരുന്നു. 48 ലക്ഷം രൂപയാണ് സ്കൂള്‍ അപ്ഗ്രേഡ്ചെയ്യാന്‍ നീക്കിവച്ചത്. ഈ അധ്യയന വര്‍ഷത്തില്‍തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി മുഹമ്മദ് ഹനീഷ് ഉറപ്പുനല്‍കുകയുംചെയ്തിരുന്നു. ഇതനുസരിച്ച് സ്കൂള്‍ അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുകയും നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയുംചെയ്യുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് എഇഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കാണാനില്ലെന്നറിയുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് സ്കൂളിനെതിരെയുള്ള ലോബിയാണെന്ന് വ്യക്തമാണ്. വിവരങ്ങള്‍ അറിയാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെത്തിയ സ്കൂള്‍ അധികൃതരോട് വിഷയം പഠിക്കട്ടെ എന്നും ഈ സ്കൂളിനെതിരെ ഒരു സ്വകാര്യ സ്കൂളിന്റെ സ്റ്റേ ഓര്‍ഡര്‍ നിലവിലുണ്ടെന്നുമായിരുന്നു മറുപടി. വണ്ടൂര്‍ ഉപജില്ലയിലെ യുപി സ്കൂളുകള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് എഇഒ ഓഫീസില്‍നിന്നും സമര്‍പ്പിച്ച രേഖകളാണ് കാണാതായിരിക്കുന്നത്. മേയ് 12നുതന്നെ രേഖകള്‍ തപാല്‍മാര്‍ഗവും ഇ-മെയിലിലൂടെയും അയച്ചിട്ടുണ്ട്. ഈ സ്കൂളിന് സമീപത്തുള്ള അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിലെ വിദ്യാര്‍ഥികള്‍ ലീഗ് ജില്ലാ നേതാവിന്റെ സ്കൂളിലാണ് ഇപ്പോള്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളെ ഇവിടേക്ക് കൊണ്ടുപോകുന്നതിന് സ്പെഷ്യല്‍ ബസും ഏര്‍പ്പെടുത്തി.

3 അഭിപ്രായങ്ങൾ:

MKERALAM പറഞ്ഞു...

മനോജ് കുമാര്‍,

നന്നായിരിക്കുന്നു ബ്ലോഗിലെ വിവരങ്ങള്‍. യദ്ധാര്‍ഥത്തില്‍ ബ്ലോഗുകള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു നല്ല അവേര്‍നെസ്സ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതല്‍ ചെയ്യാനുണ്ട് എങ്കിലും.

ഞാനും ഒരദ്ധ്യപികയാണ്. സൌത്താഫ്രിക്ക, നാട്ടിലെ വിദ്യാഭാസത്ത്ക്കുറിച്ച് ബ്ലോഗിലൂടെയാ‍ണ് ഞാന്‍ കൂടുതല്‍ അറിയുന്നത്. കലാധരന്‍ മാഷിന്റെ ബ്ലോഗ് വായിക്കാറുണ്ട്. ഞാനും എഴുതാറുണ്ട് വിദ്യാഭ്യാസത്തെക്കുറിച്ച്. എന്റ് ഒരു ബ്ലോഗ് ലിങ്ക്
http://goweri2.blogspot.com/

VENGARA BRC പറഞ്ഞു...

congrats friend. you have selected the right platform.

p.radhakrishnan പറഞ്ഞു...

മികച്ച തുടക്കം . നിലാവ് മങ്ങാതെ നിലനില്‍ക്കട്ടെ.
ആശംസകള്‍