2011, ജൂൺ 21, ചൊവ്വാഴ്ച

ലാബ് ശാക്തീകരണത്തിന്‍ എരവിമംഗലം മാതൃക...







എ.എം.യു.പി.എസ്. എരവിമംഗലം.
ഈ വിദ്യാലയത്തിലെ ലബോറട്ടറി ഏറക്കുറെ സുസജ്ജമാണ്. ലബോറട്ടറി സാമഗ്രികള്‍ സജ്ജീകരിച്ച റാക്കുകള്‍, രാസവസ്തുക്കള്‍, കുട്ടികള്‍തന്നെ തയ്യാറാക്കിയ ശാസ്ത്രോപകരണങ്ങള്‍, ഫോര്‍മാലിനില്‍ സൂക്ഷിച്ച വിവിധ ജീവികള്‍, കുട്ടികള്‍ക്ക് പരീക്ഷണങ്ങള്‍ ചെയ്യുന്നതിനുള്ള ടേബിള്‍...

ഇതിനെല്ലാം പുറമെ കൗതുകമുണര്‍ത്തുന്ന ഒരു ചെറു മ്യൂസിയവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടറിവുകളെയും സംസ്കൃതിയെയും കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിന് ഇത് ഏറെ സഹായകമാണ്.
പാമ്പിന്‍വള(പടം)
വല്ലം
പറ
നാരായം
നാഴി
കരി(കലപ്പ)
മുടിങ്കോല്‍ (പണ്ട് കാലികളെ തെളിച്ചിരുന്ന വടി)
കടകോല്‍
…...........

ലാബും മ്യൂസിയവും പരിചയപ്പെടുത്തുമ്പോള്‍ ശാസ്ത്രാധ്യാപിക ഇന്ദിര ടീച്ചറുടെ മുഖത്ത് സന്തോഷവും ആവേശവും പ്രകടം. ശാസ്ത്രാധ്യാപകരുടെയും സാമൂഹ്യശാസ്ത്രാധ്യാപകരുടെയും ശക്തമായ കൂട്ടായ്മയും വിദ്യാര്‍ഥികളുടെയും മാനേജ്മെന്റിന്റെയും സഹകരണവവും കൂടിയായപ്പോള്‍ ഈ ഉദ്ദ്യമം ഫലപ്രാപ്തിയിലെത്തുകയായിരുന്നു. ഡയറ്റിന്റെ നിര്‍ദ്ദശങ്ങളും ലാബ് സജ്ജീകരിക്കന്നതിന് ഏറെ സഹായകമായി എന്ന് സംതൃപ്തിയോടെയാണ് ഇന്ദിര ടീച്ചര്‍ പറഞ്ഞത്.
ലാബിന്റെ വിനിയോഗം കുറക്കൂടി ശക്തമാക്കുന്നതിന് ഫലപ്രദമായ ആസൂത്രണം വിദ്യാലയം നടത്തേണ്ടതുണ്ട്. പരിമിതികള്‍ കുറച്ചൊക്കെയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഈ വിദ്യാലയത്തിന്റെ മാതൃക അനുകണീയമാണ്, അഭിനന്ദനാര്‍ഹമാണ്.

7 അഭിപ്രായങ്ങൾ:

BRC Edapal പറഞ്ഞു...

താങ്കളുടെ ഉദ്യമത്തിന് ആശംസകള്‍.
നല്ല ഭാഷ. ലളിതമായ ആവിഷ്കരണം.യത്നം തുടരട്ടെ..

അജ്ഞാതന്‍ പറഞ്ഞു...

Aasamsakal !!!

രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രാജേഷ്‌ .എസ്.വള്ളിക്കോട് പറഞ്ഞു...

മനോജ്‌ മാഷ് ,
ബ്ലോഗിന് എല്ലാ വിധ ആശംസകളും ..........
.പൊതു വിദ്യാഭ്യാസം തകര്‍ക്കാന്‍ ഭരണകൂടം പ്രവര്‍ത്തിക്കുമ്പോള്‍ ഇതും ഒരു സമരമാണ് .വിമര്‍ശനങ്ങളും വിലയിരുത്തലു മായി
ഒപ്പം എത്താന്‍ ശ്രമിക്കാം

--

orukkam പറഞ്ഞു...

MANOJ
BEST WISHES

Preetha Prem പറഞ്ഞു...

ആശംസകള്‍ .....നല്ല തുടക്കം