2011, ജൂൺ 30, വ്യാഴാഴ്‌ച

ഒത്തുപിടിച്ചാല്‍...

'ലൈബ്രറി ശാക്തീകരണത്തിന് എന്തു ചെയ്യും?
ആവശ്യത്തിന് പുസ്തകങ്ങളില്ല.
എസ്.എസ്.എ. നല്കുന്ന ഫണ്ടല്ലാതെ പുസ്തകസ്വരൂപണത്തിന് മറ്റു മാര്‍ഗങ്ങളൊന്നുമില്ല.
അതിനുതന്നെ പരിമിതികള്‍ ഏറെയാണ്.
കുട്ടികള്‍ക്കിഷ്ടപ്പെട്ട, ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ തുലോം കുറവ്!'
ഇങ്ങനെ നീളുന്നു പരാതികളുടെ പട്ടിക.
വിദ്യാലയങ്ങളുടെ ഈ പരാതികള്‍ കുറച്ചൊക്കെ ന്യായമാണെന്ന് നമുക്കും തോന്നിപ്പോകും.
എന്നാല്‍ ഈ പരിമിതികളെ ക്രിയാത്മകവും ആസൂത്രിതവുമായ പ്രവര്‍ത്തനത്തിലൂടെ ഒരു വിദ്യാലയം മറികടക്കുന്നതിന്റെ അനുഭവ പാഠമാണ് ഈ ലക്കം 'നിലാവ് ' പങ്കുവയ്ക്കുന്നത്.

എരവിമംഗലം എ.എം.യു.പി.എസ്. ഒരുക്കുന്ന പുസ്തകപ്പൂമഴ എന്ന പരിപാടി ഒരു ഒറ്റമൂലിയാണ്.
പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് ഇവിടെ നടക്കുന്നത്. ഇത് ലൈബ്രറി ശാക്തീകരണത്തിന് എങ്ങനെ പ്രയോജനപ്പെടുന്നുവെന്നല്ലെ, പറയാം.
കുട്ടികള്‍ വിലക്കുവാങ്ങുന്ന പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നു.
തുടര്‍ന്ന് വായനാകുറിപ്പ്/ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു.
പിന്നെ പുസ്തകം സ്കൂള്‍ ലൈബ്രറിയിലേക്കുള്ളതാണ്. കുട്ടി സന്തോഷപൂര്‍വ്വം ഇത് സംഭാവന ചെയ്യുന്നു.
ഇതുവഴി ലൈബ്രറി സമ്പന്നമാകുന്നു എന്നു മാത്രമല്ല, കുട്ടികള്‍ ഇഷ്ടപ്രകാരം തെരഞ്ഞെടുത്തതായതിനാല്‍ അവരുടെ അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങളാവുകയും ചെയ്യും.

കൃത്യമായി പ്രോസസ് ചെയ്താണ് ഈ പരിപാടി സംഘടിപ്പിച്ചത്-
കുട്ടികള്‍ സ്വയം രക്ഷിതാക്കള്‍ക്ക് കത്ത് തയ്യാറാക്കി. ഈ കത്തില്‍ പുസ്തക പ്രദര്‍ശനത്തെക്കുറിച്ചും അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു.
പുസ്തകശാലകളെ സമീപിച്ച് ആവശ്യം അറിയിച്ചു. പുസ്തകശാലക്കാര്‍ നിറഞ്ഞ മനസ്സോടെ സന്നദ്ധരായി എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
ലൈബ്രറി ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പച്ചു.
പി.ടി.എ. ജനറല്‍ ബോഡിയില്‍ വിഷയം അവതരിപ്പിച്ചു.
മൂന്നു ദിവസംകൊണ്ട് 75% പുസ്തകങ്ങളുടെ വില്പന നടന്നു എന്നത് ഈ സംരംഭത്തിന്റെ സ്വീകാര്യതക്ക് തെളിവാണ്.

ഇരുട്ടിനെ പഴിച്ചുകൊണ്ടിക്കാതെ ഒരു തിരിതെളിക്കാനായി ഈ വിദ്യാലയം കാണിച്ച സന്നദ്ധതയെ 'നിലാവ് ' അഭിനന്ദിക്കുന്നു

5 അഭിപ്രായങ്ങൾ:

Uppumanga പറഞ്ഞു...

pinnil pravarthichavare abhinandikkunnu.[pinne,nilavelicham ellayidathum parakkanam ....]

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

പ്രമീള ടീച്ചര്‍,
നിലാവ് പ്രതിതിഫലനം മാത്രമാണ്. പ്രകാശ സ്രോതസ്സുകള്‍ അനിവാര്യമാണ്. അത് നിങ്ങളെപ്പോലുള്ളവരാണ്. നിങ്ങള്‍ പ്രകാശം ചൊരിയൂ, ഞാന്‍ നിലാവു പരത്താം.

nasarinteblog പറഞ്ഞു...

നിലാവിലേക്കിറങ്ങിയപ്പോള്‍ പെരുത്ത് സന്തോഷം.മഴയത്തിറങ്ങിയ നാസറിനപ്പോലെ...!പകല്‍ വെളിച്ചത്തിനപ്പുറം നിലാവുപെയ്യുന്ന വെളിച്ചത്തിനൊരു ചന്തമുണ്ട്.അതു തീര്‍ക്കുന്ന നിഴലുകള്‍ പകലിന്റെതിനെക്കാള്‍ കരുത്തുറ്റതാണ്.അതെത്ര കത്തുന്ന പകലിന്റെതായിരുന്നാലും............
നാസര്‍മാഷ് ഡയറ്റ്

Prasanna Raghavan പറഞ്ഞു...

പുസ്തകപ്പൂമഴ വളരെ ഇന്നൊവേറ്റീവ് ആ യസംരംഭം. അതിന് രക്ഷകര്‍ത്താക്കളീല്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങള്‍ അതിലും കൂടുതല്‍ എടുത്തു പറയേണ്ടുന്നവ.

സൌത്താഫ്രിക്കയില്‍ പബ്ലിക്ക് സ്കൂളുകളില്‍ ഇത്തരം സംരങ്ങള്‍ ഉണ്ടായാല്‍, രക്ഷകര്‍ത്താക്കളുടെ സഹകരണം വളരെ കുറവായിരിക്കും എന്നു ഞാന്‍ ഓര്‍ക്കുകയായിരുന്നു.

Prasanna Raghavan പറഞ്ഞു...

പുസ്തകപ്പൂമഴ വളരെ എടുത്തു പറയേണ്ട സംരംഭം. അതിനു രക്ഷകര്‍ത്താക്കളില്‍ നിന്നും പൊതുജനങ്ങളീല്‍ നിന്നും കിട്ടുന്ന പ്രോത്സാഹനങ്ങള്‍ അതിലും സ്രദ്ധനീയം.

സൌത്താഫ്രിക്കയില്‍ ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്കു രക്ഷകര്‍ത്താക്കളില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങള്‍ വളരെ ചുരുക്കമായിരിക്കും