ഇവിടെ 'നിലാവി'ന്റെ വാതില്‍ തുറന്നു വയ്ക്കുകയാണ്, ഗൗരവപൂര്‍ണമായ ഒരു ചര്‍ച്ചയ്ക്കായി.
സൈദ്ധാന്തികവും യുക്തിഭദ്രവുമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് മുന്‍ സര്‍ക്കാര്‍ ഓണപ്പരീക്ഷ എടുത്തുമാറ്റിയത്. ക്രമേണ പരീക്ഷ എന്ന ഭീകരനില്‍നിന്ന് നമ്മുടെ കുട്ടികളെ മോചിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ചിലരെങ്കിലും ഇതിനെ കാണുകയും ചെയ്തിട്ടുണ്ടാകും. നിരന്തര വിലയിരുത്തല്‍ ശക്തിപ്പെടുത്തിക്കൊണ്ട് പൊതുസമൂഹത്തിനുമുമ്പില്‍ കൂടുതല്‍ ശാസ്ത്രീയമായ ഒരു ബദല്‍ അവതരിപ്പിക്കവാനുള്ള ശ്രമവും നടന്നു. എന്നാല്‍ പുതുതായി അധികാരത്തില്‍വന്ന സംസ്ഥാന സരക്കാരിന് ഓണപ്പരീക്ഷ പുന:സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുവാന്‍ ചര്‍ച്ചയോ പഠനമോ ഒന്നും വേണ്ടിവന്നില്ല. മാത്രമല്ല, വിദ്യാഭ്യാസ രംഗത്ത് ഏതൊരു മാറ്റത്തെയും തികഞ്ഞ ജഗ്രതയോടെ വീക്ഷിക്കുകയും ഇടപെടുകയും ചെയ്യാറുള്ള മലയാളി ഈ വിഷയത്തില്‍ അത്ര താത്പര്യം കാണിച്ചതായും കണ്ടില്ല. അധ്യാപക സമൂഹമോ വിദ്യാര്‍ഥി സമൂഹമോ പോലും ഈ വിഷയത്തില്‍ അക്ഷന്തവ്യമായ മൗനം പാലിക്കുന്നതായി തോന്നുന്നു. ഈ സാഹചര്യം പല സംശയങ്ങള്‍ക്കും വഴിവയ്ക്കുന്നു-
- ഓണപ്പരീക്ഷ വീണ്ടും വരണമെന്ന് കേരളം പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടോ?
- നിരന്തരവിലയിരുത്തലിന്റെ ശാസ്ത്രീയത സ്വയം ബോധ്യപ്പെടുവാനും സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അധ്യാപകര്‍ക്ക് കഴിയാതെ പോയോ?
- (അങ്ങനെയെങ്കില്‍ ഇത്രയും കാലം നടന്ന അധ്യാപക ശാക്തീകരണങ്ങള്‍കൊണ്ട് എന്തു ഫലമാണുണ്ടായത്?)
- വേണ്ടത്ര അരങ്ങൊരുക്കം നടത്താതെയാണോ കഴിഞ്ഞ സര്‍ക്കാര്‍ പരീക്ഷ പിന്‍വലിക്കുന്ന നടപടി സ്വീകരിച്ചത്?
- ഇപ്പോള്‍ പരീക്ഷ പുന:സ്ഥാപിക്കുന്ന സാഹചര്യം ഉണ്ടായാല്‍, പാഠ്യപദ്ധതിക്കും സമീപനത്തിനും അനുഗുണമായി, പരീക്ഷയില്‍നിന്ന് നമ്മുടെ കുട്ടികളെ എന്നെങ്കിലും മോചിപ്പിക്കാന്‍ കഴിയുമോ?
നിങ്ങള്‍ക്കു പറയാനുള്ളത് കമന്റായി പോസ്റ്റ് ചെയ്യാം. അതിനേക്കള്‍ നന്നാവുക email ചെയ്യുന്നതാണ്. സന്ദര്‍ഭോചിതമായി എനിക്കത് പോസ്റ്റ് ചെയ്യാന്‍ കഴിയും. manojnilavu@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ