(തിരിച്ചുവരുന്ന ഓണപ്പരീക്ഷയെ സംബന്ധിച്ച് 'നിലാവ് ' കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ച ചര്‍ച്ചക്ക് ഇവിടെ തുടക്കം കുറിക്കുകയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ശക്തമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കിയ, ഇപ്പോഴും ഈ രംഗത്ത് ആധികാരികമായിത്തന്നെ ഇടപെടാന്‍ കഴിയുന്ന ശ്രീ. ടി.പി. കലാധരന്‍ മാസ്റ്ററാണ് ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നത്. മാഷ് പങ്കുവയ്ക്കുന്ന അഭിപ്രായങ്ങള്‍ തീര്‍ച്ചയായും ചിലരെ പൊള്ളിച്ചേക്കാം. പക്ഷെ പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഇവ അനിവാര്യമായ ചില ഓര്‍മപ്പെടുത്തലുകളാണ്.)
ടി.പി. കലാധരന്‍
അത്തരം ശ്രമങ്ങള്‍ ആരുടെ പക്ഷത്ത് നിന്നായാലും.
പക്ഷെ കാര്യങ്ങളെ സമഗ്രമായി കാണണം.
ഓരോ തീരുമാനവും ഉണ്ടാകുന്ന സാമൂഹിക സന്ദര്‍ഭം പ്രധാനം.
കാലത്തെ മറന്നുള്ള കളി വേണ്ട.
എന്താണ് വര്‍തമാന കാല സംഭവ വികാസങ്ങള്‍
-കോര്‍പരെട്ടുകള്‍ക്ക് സ്വാഗതം
-സി ബി എസ് ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കും
-വിദ്യാഭ്യാസ അവകാശ ബില്‍ നടപ്പാക്കും
-ഏകീകൃത സിലബസ് കൊണ്ടുവരും
-പരീക്ഷകള്‍ പുനസ്ഥാപിക്കും
ഇതില്‍ ഏതിനാണ് മുന്ഗണന നല്‍കേണ്ടത്?
തീര്‍ച്ചയായും വിദ്യാഭ്യാസ അവകാശ ബില്‍ നടപ്പിലാക്കുന്നതില്‍ ആവണം.
അതില്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി വഹിക്കേണ്ട ചുമതലകള്‍ പറയുന്നുണ്ട്.
" സിലബസ്,പഠന ബോധന പ്രക്രിയ, മൂല്യനിര്‍ണയം ഇവ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പു വരുത്തണം.
കുട്ടികളുടെ എല്ലാ തലത്തിലുമുള്ള പഠനം മോണിട്ടര്‍ ചെയ്യണം .അഞ്ചു ശതമാനം സ്കൂളുകളില്‍ ബാഹ്യ ഏജന്‍സിയെ കൊണ്ട് പഠനം നടത്തി വിദ്യാഭ്യാസ ഗുണനിലവാരം സംബന്ടിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കണം.
അധ്യാപകരുടെ അക്കാദമിക പെര്‍ഫോമന്‍സ് മോണിട്ടര്‍ ചെയ്യണം.
മിനിമം സാധ്യായ ദിനങ്ങള്‍ നിശയിക്കണം അത് ഉറപ്പാക്കണം.
കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്കണം-(ടുട്ടോറിയാല്‍ രീതി ).
ഓരോ കുട്ടിയുടെയും കുമുലെടീവ് റിക്കാര്‍ഡ് സൂക്ഷിക്കണം.
ഓരോ ക്ലാസിലും ഓരോ വിഷയത്തിലും പ്രതീക്ഷിക്കുന്ന പഠന നേട്ടം ,അതിന്റെ പെര്‍ഫോമന്‍സ് ഇന്റിക്കേറ്റേഴ്സ് എന്നിവ തയ്യാറാക്കണം.
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനു ഓരോ മാര്‍ഗ രേഖ തയ്യാറാക്കണം.”
ഇവയൊക്കെ ആണ് മേയ് ആറിനു ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കേരളത്തിലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഉള്ളത്
അപ്പോള്‍ അതിന്റെ മേലെയുള്ള ഇടപെടല്‍ പോരെ?
അതാണ് ഉചിതം
കൂടുതല്‍ വിവാദങ്ങള്‍ താങ്ങാനുള്ള കരുത്ത് പോതുവിട്യാലയങ്ങല്‍ക്കുണ്ടോ എന്നു പരിശോധിക്കല്‍ അല്ലല്ലോ വേണ്ടത്
--
അധ്യാപക സംഘടന പ്രതിന്ധികള്‍ കരിക്കുലം കമ്മറ്റിയില്‍ നിന്നും രാജി വെക്കണം.
കാരണം,
അവരെല്ലാം ചേര്‍ന്നാണ് നിരന്തര വിലയിരുത്തല്‍ മാര്‍ഗരേഖ ഉണ്ടാക്കിയത്.എന്നിട്ട് ഇപ്പോള്‍ അതിനെ തള്ളിപ്പറയുന്നു.
അവരെല്ലാം ടി എ പറ്റിയാണ് കെ സി എഫ് ഉണ്ടാക്കിയത്,
ഇപ്പോള്‍ അതിനെ തള്ളിപ്പറയുന്നു.
അവരെല്ലാം ചേര്‍ന്നാണ് കാരളത്തിലെ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കിയത്,
ഇപ്പോള്‍ ഏകീകൃത സിലബസിനെ കുറിച്ച് പറയുന്നു.
അവര്‍ ചേര്‍ന്നാണ് സമാന്തര ഇംഗ്ലീഷ് മീഡിയം തുടങ്ങിയതും.
അവര്‍ അറിഞ്ഞു കൊണ്ടാണ് സ്കൂളുകള്‍ സ്വകാര്യ ഇംഗ്ലീഷ് പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്.
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നത് തസ്തിക സംരക്ഷിക്കാനാവരുത്.പഠനം മെച്ചപ്പെടുത്താന്‍ ആകണം.
നിരന്തര വിലയിരുത്തലിനെ കുറിച്ച് മൌനം പാലിച്ചു കൊണ്ട് മൂന്ന് പരീക്ഷ എന്ന സമീപനവും ചോദ്യം ചെയ്യണം.
ചോദ്യപേപ്പര്‍ -അച്ചടി-വിതരണം- എസ് എസ് എ അതില്‍ മുഴുകിക്കോളും
ഹൈ സ്കൂളില്‍ കച്ചവടം -ലാഭം-അതും നടക്കും.
നമ്മള്‍ക്ക് എന്നും പരീക്ഷ.
സി ബി എസ് ഇ രണ്ടാക്കി -
One academic period is divided into two terms and in each term there will be two formative assessments and one summative assessment. The formative assessments are mainly to assess through conducting seminars , project work, group project work, class work, oral questions, debate, painting, symposium etc.The formative assessments are not of pen paper oriented. The Summative Assessments are pen- paper test to conducted at the school level/Board level.
· Term I (from April – September)
Formative I - 10%
Formative II - 10%
Summative I - 20%
· Term II (from October - March )
Formative I - 10%
Formative II - 10%
Summative I - 40%
അപ്പോള്‍ ആരുടെ പക്ഷത്താണ് ശരി?
ഇതില്‍ ഏകീകൃതം വേണ്ടേ ?
1 അഭിപ്രായം:
ജയശ്രി ടീച്ചര്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു-
കലാധരന്‍ സര്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.
2010 മെയില്‍ പാസ്സാക്കിയ വിജ്ഞാപനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരു കുട്ടി അഞ്ചാം ക്ലാസ്സ്/എട്ടാം ക്ലാസ്സ് പാസ്സായാല്‍ ആ കുട്ടിക്ക് സ്കൂളില്‍ നിന്ന് ലഭിക്കേണ്ടത് ;
1.പ്രത്യേക ഫോര്‍മാറ്റില്‍ ഉള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്
2.ഹെല്‍ത്ത് കാര്‍ഡ്
3.പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ് .
എന്താണ് പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്?
എങ്ങിനെയാണ് അത് രൂപപ്പെടുത്തുന്നത്?
ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെ കുട്ടിക്കുണ്ടായ ക്രമാനുഗത വളര്‍ച്ച പ്രകടമാകുന്ന ഒന്നാണോ ഇത്?
കുട്ടിയുടെ സവിശേഷ കഴിവുകള്‍ ഇതില്‍ പ്രതിഫലിച്ചു കാണണോ?
ഇത് പോര്‍ട്ട് ഫോളിയോ ആണോ? അതോ അതിന്റെ വികസിത രൂപമാണോ ?അതോ മറ്റെന്തെങ്കിലുമാണോ ?
കുട്ടിയുടെ ടേം പരീക്ഷയിലെ മാര്‍ക്ക് ഗുണമേന്മ മാനദണ്ടങ്ങളില്‍ ഉള്‍പ്പെടാത്തിടത്തോളം അത്തരം ബാലിശമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളയണോ ?
അതിനു പകരം പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ് എന്താണെന്ന് വിഭാവനം ചെയ്യാനും അത് ഗവേഷണാതമക രീതിയില്‍ വികസിപ്പിക്കാനും ആലോചിച്ചു കൂടെ?
ഓരോ ക്ലാസിലും ഓരോ വിഷയത്തിലും പ്രതീക്ഷിക്കുന്ന പഠന നേട്ടം ,അതിന്റെ പെര്‍ഫോമന്‍സ് ഇന്റിക്കേറ്റേഴ്സ് എന്നിവ തയ്യാറാക്കണം.. അതിനനുസരിച്ച് വേണ്ടേ ക്യുമുലേട്ടീവ് റെക്കോര്‍ഡ് തയ്യാറാക്കാന്‍?
അവകാശ നിയമത്തില്‍ പറയുന്ന ഗുണമേന്മ ഉറപ്പാക്കാന്‍ അനവധി കാര്യങ്ങള്‍ ചെയ്യാനുണ്ട് .അതിനല്ലേ സര്‍ക്കാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ