2011, ജൂലൈ 15, വെള്ളിയാഴ്‌ച

കഥയറിയാതെ...

ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചര്‍ച്ച തുടരുന്നു.
എം.കെ. സിദ്ദീഖ് എടപ്പാള്‍

ചില അധ്യാപക സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങള്‍ അനാവരണം ചെയ്യുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ . സി.ബി.എസ്.ഇ മൂല്യ നിര്‍ണയ രീതികളും , സിലബസ് പ്രത്യേകതകളും എന്‍.സി.എഫ് മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളും പഠിച്ചിരുന്നുവെങ്കില്‍ ഇത്തരം ബാലിശവും ദുര്‍ബലവുമായ വാദഗതികള്‍ അവതരിപ്പിക്കുവാന്‍ ആരും മിനക്കെടുമായിരുന്നില്ല. സി.ബി.എസ്.ഇ യില്‍ ഇരുപതിലേറെ മൂല്യനിര്ണയ രീതികളുണ്ട്. അതില്‍ കേവലം ഒന്ന് മാത്രമാണ് പേപ്പര്‍ -പെന്‍ രീതി. സമ്മേട്ടീവ് മൂല്യനിര്ണയ രീതി ക്രമനുഗതമായി കുറച്ചു വരണമെന്നാണ് എന്‍.സി.എഫ്. നിര്‍ദേശം.
അതേ സമയം നിലവിലുള്ള സംസ്ഥാന ടെക്സ്റ്റ്‌ പുസ്തകങ്ങള്‍ മുഴുവന്‍ കുറ്റമറ്റതാണെന്നും ലോകാവസാനം വരെ തുടരേണ്ട വസ്തുവാണെന്നും കരുതുന്നത് ശരിയല്ല. വിലക്കുറവു കൊണ്ടും ആകര്‍ഷകമായ അദ്ധ്യായങ്ങള്‍ കൊണ്ടും മനോഹരമായ ചിത്രങ്ങള്‍ കൊണ്ടും ചില എന്‍.സി.ഇ.ആര്‍.ടി.പുസ്തകങ്ങളെങ്കിലും സംസ്ഥാന പുസ്തകങ്ങളെക്കാള്‍ മുന്നിലാണ്.(സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കു പഥ്യം ഇവയല്ല എന്നതാണ് വിചിത്രം . അവര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ കൊടുക്കുന്ന സ്വകാര്യ പുസ്തകങ്ങള്‍ മതി!)
എന്നാല്‍ നാളിതു വരെ പുതിയ പുസ്തകങ്ങള്‍ വിമര്‍ശനപരമായി വിലയിരുത്താനോ മറ്റു പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനോ സാധാരണ അധ്യാപകര്‍ക്ക് അവസരം കിട്ടിയിരുന്നില്ല. എല്ലാം മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന പ്രവണത ശരിയല്ല.റിവിഷന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധ്യാപകരുടെ വികാരവും അഭിപ്രായവും പരിഗണിക്കണം.വിവര സാങ്കേതികവിദ്യയുടെ അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി ഇത് നിഷ്‍പ്രയാസം ചെയ്യാവുന്നതെയുളളൂ . അധ്യാപകരുടെ പൊതു ഇംഗീതം അനുസരിച്ച് വ്യക്തവും ന്യായവുമായ നിലപാടുകള്‍ സ്വീകരിക്കണം.

1 അഭിപ്രായം:

മൂക്കുതല പറഞ്ഞു...

നന്നായിരിക്കുന്നു