2011, ജൂലൈ 18, തിങ്കളാഴ്‌ച

ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചില പ്രതികരണങ്ങള്‍

മിനി മാത്യു

ഓണപ്പരീക്ഷ കൊണ്ട് എന്താണ് നേടാന്‍ Boldപോകുന്നത് .രക്ഷകര്താക്കളുടെ വിശ്വാസമോ .ഒരിക്കലും അതുണ്ടാവില്ല . രക്ഷകര്തക്കള്‍ക്ക് കുട്ടികളുടെ മികച്ച രചനകള്‍ കാണാന്‍ അവസരം ലഭിക്കാത്തതും കൊടുക്കതതുമല്ലേ കാരണം ..കഴിഞ്ഞവര്‍ഷങ്ങളില്‍ ഞാന്‍ നടത്തിയ ഒന്നാം ക്ലാസ്സ്‌ ട്രൈ ഔട്ട്‌ ക്ലാസ്സുകളില്‍ കുട്ടികള്‍ ഒരു സംഭവ വിവരണം എഴുതിയത് ഒന്നിലേറെ പേജ് കളിലാണ് .ആ കുട്ടികളുടെ അന്നുഅല്‍ എവലുഅടിഒന് പേപ്പറില്‍ ഒരു ചോദ്യത്തിനുത്തരം തന്നെ ഒരു പേജ് ഇല കൂടുതലുണ്ട് . ഒരു കുട്ടിയുടെ കര്ര്യമല്ല ൧൦ കുട്ടികളുടെ രചനകള്‍ അപ്രകാരം ഒരു ക്ലാസ്സില്‍ കാണിക്കാം . ആ ക്ലാസ്സിലെ ഒരു രക്ഷ കര്തവിനും പരീക്ഷ വേണമെന്ന ആവശ്യമില്ല . .ഞാന്‍ പറഞ്ഞു വരുന്നത് ഇതാണ് . പരീക്ഷയല്ല ,ആനഷ്ടപ്പെടുതുന്ന സമയം കൊണ്ട് കുട്ടികള്ക് കൊടുക്കേണ്ടത് സരിയായ രീതിയില്‍ കൊടുത്താല്‍ അതാണ്‌ രക്ഷ കര്‍ത്താക്കള്‍ക്കു വേണ്ടത് .


സന്തോഷ്കുമാര്‍ എ.വി.

Ellaam thrichu varatte chavattu koonayil ninnu..NCERT syllabus yadhaartathil keralathil ninn sweekarichathaanenn ethra perkariyaam?


ജയശ്രി ടീച്ചര്‍ ചില സംശയങ്ങളുമായി പങ്കുചേരുന്നു


കലാധരന്‍ സര്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.

2010 മെയില്‍ പാസ്സാക്കിയ വിജ്ഞാപനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരു കുട്ടി അഞ്ചാം ക്ലാസ്സ്‌/എട്ടാം ക്ലാസ്സ്‌ പാസ്സായാല്‍ ആ കുട്ടിക്ക് സ്കൂളില്‍ നിന്ന് ലഭിക്കേണ്ടത് ;

  1. പ്രത്യേക ഫോര്‍മാറ്റില്‍ ഉള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്

  2. ഹെല്‍ത്ത്‌ കാര്‍ഡ്‌

  3. പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌ .

  • എന്താണ് പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌?

  • എങ്ങിനെയാണ് അത് രൂപപ്പെടുത്തുന്നത്?

  • ഒന്നാം ക്ലാസ്സ്‌ മുതല്‍ അഞ്ചാം ക്ലാസ്സ്‌ വരെ കുട്ടിക്കുണ്ടായ ക്രമാനുഗത വളര്‍ച്ച പ്രകടമാകുന്ന ഒന്നാണോ ഇത്?

  • കുട്ടിയുടെ സവിശേഷ കഴിവുകള്‍ ഇതില്‍ പ്രതിഫലിച്ചു കാണണോ?

  • ഇത് പോര്‍ട്ട്‌ ഫോളിയോ ആണോ? അതോ അതിന്റെ വികസിത രൂപമാണോ ?അതോ മറ്റെന്തെങ്കിലുമാണോ ?

  • കുട്ടിയുടെ ടേം പരീക്ഷയിലെ മാര്‍ക്ക്‌ ഗുണമേന്മ മാനദണ്ടങ്ങളില്‍ ഉള്‍പ്പെടാത്തിടത്തോളം അത്തരം ബാലിശമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളയണോ ?

  • അതിനു പകരം പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌ എന്താണെന്ന് വിഭാവനം ചെയ്യാനും അത് ഗവേഷണാതമക രീതിയില്‍ വികസിപ്പിക്കാനും ആലോചിച്ചു കൂടെ?

  • ഓരോ ക്ലാസിലും ഓരോ വിഷയത്തിലും പ്രതീക്ഷിക്കുന്ന പഠന നേട്ടം ,അതിന്റെ പെര്‍ഫോമന്‍സ് ഇന്റിക്കേറ്റേഴ്സ് എന്നിവ തയ്യാറാക്കണം.. അതിനനുസരിച്ച്‌ വേണ്ടേ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌ തയ്യാറാക്കാന്‍?

  • അവകാശ നിയമത്തില്‍ പറയുന്ന ഗുണമേന്മ ഉറപ്പാക്കാന്‍ അനവധി കാര്യങ്ങള്‍ ചെയ്യാനുണ്ട് .അതിനല്ലേ സര്‍ക്കാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്?

3 അഭിപ്രായങ്ങൾ:

സത്യന് പറഞ്ഞു...

ഓണപ്പരീക്ഷ തിരിച്ചു വരുമ്പോള് ചില രക്ഷിതാക്കള്ക്കെങ്കിലും ഉണ്ടായേക്കാവുന്ന ആശ്വാസം പങ്കുവെക്കാന് ആഗ്രഹിക്കുന്നു.

1.ഓണപ്പരീക്ഷ തിരിച്ചു വരുമ്പോള് മക്കളുടെ പഠന നിലവാരം ഓരോ ടേമിലും എത്രകണ്ട് ഉയരുന്നു എന്ന് തിരിച്ചറിയുന്നത് നല്ലതല്ലേ.

2.ഓരോ ടേമിലും ഓരോ പാഠഭാഗങ്ങള് പഠിക്കുകയും അവസാനം മുഴുവന് പാഠഭാഗങ്ങളും പുനരവലോകനം ചെയ്യുകയും ചെയ്യുന്ന രീതി നിലവിലില്ലാത്ത ഒരപാകതയല്ലേ.

3.ഇതോടൊപ്പം മററ് കരിക്കുലം പ്രവൃത്തികളും അവലോകനം ചെയ്യുന്നുണ്ടെങ്കില് ഓണപ്പരീക്ഷ തിരിച്ചു വരുന്നതില് എന്താണപാകത.

കുറെ ബു.ജി കള് കുത്തിയിരുന്നുണ്ടാക്കിയ ഒരു പരിപാടി ഇല്ലാതാകുമെന്നു കണ്ടാണോ.

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

സത്യന്‍,
'നിലാവ്' സന്ദര്‍ശിച്ചതിനു നന്ദി.
ഓണപ്പരീക്ഷ സംബന്ധിച്ച ചര്‍ച്ച 'നിലാവ്' അവസാനിപ്പിച്ചതാണ്. ഈ വിഷയത്തില്‍ താങ്കള്‍ കാണിച്ച താത്പര്യം പരിഗണിച്ച് പ്രതികരണം കുറിക്കുന്നു-
പഴയ സമ്പ്രദായത്തില്‍ ഏറെ പ്രാധാന്യം പരീക്ഷക്കുണ്ടായിരുന്നു. എന്നാല്‍, പുതിയ രീതി നിലവില്‍വന്നതോടെ ഇത് തികച്ചും അപ്രസക്തമായിരിക്കുന്നു. കാരണം, സമാനതകളില്ലാത്ത വിലയിരുത്തല്‍ രീതി,നിരന്തര വിലയിരുത്തല്‍ നടപ്പില്‍വന്നിരിക്കുന്നു. ഇത് നടപ്പിലാക്കുന്നതില്‍ പരിമിതികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുവാന്‍ നടപടിയുണ്ടാവുകയാണ് വേണ്ടത്.
ഇക്കാര്യത്തില്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുവാന്‍ ശ്രമങ്ങളുണ്ടായ എല്ലായിടത്തും അവരിതിനെ സര്‍വ്വാത്മനാ സ്വീകരിച്ചിട്ടുണ്ട്.
നിരന്തര വിലയിരുത്തല്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കിയാല്‍ കുട്ടിയുടെ പഠന നിലവാരം അറിയാന്‍ ടേം എന്‍ട് വരെ കാത്തിരിക്കണ്ട, ഓരോ ദിവസത്തെയും പുരോഗതി അറിയാനാകും.
'പാഠഭാഗങ്ങള് പഠിക്കുക' യല്ല മറിച്ച്, ആശയങ്ങള്‍ രൂപീകരിക്കലാണ് ക്ലാസ്സില്‍ നടക്കുന്നത്. ഇത്തരത്തില്‍ രൂപീകരിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി നിരവധി രചനകള്‍/ഉത്പന്നങ്ങള്‍ ക്ലാസ്സില്‍ രൂപപ്പെടുന്നു. ഇവയില്‍ ഓരോന്നിലും കുട്ടിയുടെ വളര്‍ച്ച പ്രകടമായിരിക്കും. നിരന്തര വിലയിരുത്തലിനു ഇവയെക്കൂടിയാണ് അടിസ്ഥാനമാക്കുന്നത്.
വ്യവഹാരവാദികളായ ബു.ജി.കള്‍ പട്ടിയിലും പൂച്ചയിലും മറ്റും നടത്തിയ പരീക്ഷണങ്ങളിലൂടെ ആവിഷ്കരിച്ച ബോധന ശാസ്ത്രത്തെക്കാള്‍ എന്തുകൊണ്ടും പുതിയ രീതി മുന്നില്‍ നില്‍ക്കുന്നു.

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ പറഞ്ഞു...

സത്യന്‍,
പുതിയ പോസ്റ്റുകള്‍കൂടി സന്ദര്ശിക്കു, അഭിപ്രായം രേഖപ്പെടുത്തു.